സെന്‍റ് ജോ​ണ്‍​സ് ഹയർ സെക്കൻഡറി സ്‌​കൂ​ളി​ല്‍ "സ്‌​കൂ​ളി​ലേ​ക്ക് എ​സ്എ​പി ബ​റ്റാ​ലി​യ​ന്‍' പരിപാടി നടത്തി
Monday, October 21, 2024 7:01 AM IST
തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ സെന്‍റ് ജോ​ണ്‍​സ് മോ​ഡ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ബാ​ച്ചി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്‌​കൂ​ളി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് പ്ര​ത്യേ​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച "സ്‌​കൂ​ളി​ലേ​ക്ക് എ​സ്എ​പി ബ​റ്റാ​ലി​യ​ന്‍' എ​ന്ന പ​രി​പാ​ടി​യി​ല്‍ സാ​യു​ധ​ധാ​രി​ക​ളാ​യ 40ഓ​ളം സ്‌​പെ​ഷല്‍ ആം​ഡ് പോ​ലീ​സ് ഉദ്യോഗസ്ഥർ പ​രേ​ഡ് ന​ട​ത്തി. പോ​ലീ​സും വി​ദ്യാ​ര്‍​ഥി​ക​ളും ത​മ്മി​ല്‍ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക, ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ കു​ട്ടി​ക​ളെ കൂ​ടി പ​ങ്കാ​ളി​ക​ളാ​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.


ഡെ​പ്യൂ​ട്ടി ക​മാ​ന്‍​ഡന്‍റ് എ​സ്.​ഷി​ബു ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കി. അ​സി​സ്റ്റന്‍റ് ക​മാ​ന്‍​ഡ​ന്‍​ഡ് മ​ധു​സൂ​ദ​ന​പ​ണി​ക്ക​ര്‍, എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യേ​ഴ്‌​സി​നു ല​ഹ​രി വി​രു​ദ്ധപ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. എ​സ്എ​പി സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​ന​യ​രാ​ജ് പ​രേ​ഡി​നു നേ​തൃ​ത്വം ന​ല്‍​കി.

മ​ണ്ണ​ന്ത​ല എ​സ്എ​ച്ച്ഒ ഡി. ​ഗോ​പി, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജോ​സ് ച​രു​വി​ല്‍, ബ​ര്‍​സാ​ര്‍ ഫാ. ​ജോ​ണ്‍, ബി​ന്ദു തോ​മ​സ്, എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​രാ​യ ഗൗ​രി സ​തീ​ഷ്, ജെ.​എ​സ്. ആ​ന്‍​സി, അ​മ​ത്യാ​സ് കോ​ശി ജെ​യിം​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.