പ​ര​മ്പ​രാ​ഗ​ത അ​റി​വു​ക​ള്‍ അ​ന്യം​നി​ന്നു പോ​കു​ന്നു: ഡോ.​എ. ബി​ജു​കു​മാ​ര്‍
Monday, October 21, 2024 7:14 AM IST
തി​രു​വ​ന​ന്ത​പു​രം: സ​മു​ദ്ര വി​ഭ​വ വൈ​വി​ധ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ര​മ്പ​രാ​ഗ​ത അ​റി​വു​ക​ള്‍ അ​ന്യം​നി​ന്നു പോ​കു​ന്ന​താ​യി കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി അ​ക്വാ​ട്ടി​ക് ബ​യോ​ള​ജി ആ​ന്‍​ഡ് ഫി​ഷ​റീ​സ് ഡി​പ്പാ​ര്‍​ട്‌​മെ​ന്‍റ് മേ​ധാ​വി ഡോ.​എ. ബി​ജു​കു​മാ​ര്‍.

മ​ത്സ്യ​ബ​ന്ധ​ന സ​മൂ​ഹ​ങ്ങ​ളും ക​ട​ലാ​ഴ​ങ്ങ​ളി​ലെ വി​ഭ​വ വൈ​വി​ധ്യ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ വെ​ള്ള​യ​മ്പ​ലം ആ​നി​മേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​ഠ​ന​ശി​ബി​ര​ത്തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

റോ​ബ​ര്‍​ട്ട് പ​നി​പ്പി​ള്ള​യു​ടെ ക​ട​ല​റി​വു​ക​ളും നേ​ര​നു​ഭ​വ​ങ്ങ​ളും എ​ന്ന ഗ്ര​ന്ഥ​ത്തി​ലെ 'ക​ട​ല​ടി​ത്ത​ട്ടി​ലെ മാ​യ​ക്കാ​ഴ്ച​ക​ള്‍' എ​ന്ന അ​ധ്യാ​യം കോ​ഴി​ക്കോ​ട് യൂ​ണി​വേ​ഴ്‌​സി​റ്റി ബി​എ മ​ല​യാ​ളം സി​ല​ബ​സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​നോ​ട​നു​ബ​ന്ധി​ച്ചു ഗ്ര​ന്ഥ​ക​ര്‍​ത്താ​വി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.


അ​ധ്വാ​ന എ​ന്ന സം​ഘ​ട​ന​യു​ടെ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ്ര​താ​പ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ച​ട​ങ്ങി​ല്‍ തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. യൂ​ജി​ന്‍ എ​ച്ച്. പെ​രേ​ര, ഡോ. ​മേ​രി ജോ​ണ്‍, ഫാ. ​ആ​ഷ്‌​ലി​ന്‍ ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.