ശാ​ന്തി​ഗി​രി നൃ​ത്തോ​ത്സ​വ​ത്തി​ന് തു​ട​ക്കം
Tuesday, October 22, 2024 4:49 AM IST
പോ​ത്ത​ന്‍​കോ​ട് : ത​ഞ്ചാ​വൂ​ര്‍ ഹെ​റി​റ്റേ​ജ് ആ​ര്‍​ട്സ് ആ​ന്‍​ഡ് ക​ള്‍​ച്ച​റ​ല്‍ അ​ക്കാ​ഡ​മി​യു​ടെ​യും ചെ​ന്നൈ കു​ച്ചു​പ്പു​ടി നാ​ട്യാ​ല​യ ട്ര​സ്റ്റി​ന്‍റെയും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ശാ​ന്തി​ഗി​രി ഫെ​സ്റ്റി​ല്‍ നൃ​ത്തോ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​യി. ഇന്നലെ വൈകുന്നേരം ​ജ​ന​നി കൃ​പ ജ്ഞാ​ന ത​പ​സ്വി​നി​യും സ്വാ​മി ജ​ന​സ​മ്മ​ത​ന്‍ ജ്ഞാ​ന ത​പ​സ്വി​യും നൃ​ത്തോ​ത്സ​വ​ത്തി​നു തി​രി തെ​ളി​യി​ച്ചു. ദിവസവും 6.30 മു​ത​ല്‍ 8.30 മ​ണി വ​രെ​യാ​കും നൃ​ത്ത​പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ക.

ത​ഞ്ചാ​വൂ​ര്‍ ഹ​രി​ഹ​ര​ന്‍ ഹേ​ര​മ്പ​നാ​ഥന്‍റെ ശി​ഷ്യ പ്ര​ഷി​ത അ​വ​ത​രി​പ്പി​ച്ച ഭ​ര​ത​നാ​ട്യം, കു​മാ​രി ഹ​രി​പ്രി​യ പ്രാ​ണേ​ഷി​ന്‍റെ കു​ച്ചു​പ്പു​ടി, നി​ഷാ​ദ് പു​ന്നെ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ര്‍​ണാ​ടി​ക് എ​ന്‍​സെ​മ്പി​ള്‍ തു​ട​ങ്ങി​യ നൃ​ത്ത​പ​രി​പാ​ടി​ക​ളോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം.


വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ദേ​വു, സ​രി​ത ക​ലാ​ക്ഷേ​ത്ര, മ​ഹാ​ല​ക്ഷ്മി പ​ര​മേ​ശ്വ​ര്‍, ഭാ​നു​പ്രി​യ കാ​മേ​ശ്വ​ര്‍, ര​ജ​നി ജ​മു​നാ​ദേ​വി, മ​ഹാ​ല​ക്ഷ​്മി സ​ര്‍​വേ​ശ്വ​ര്‍ തു​ട​ങ്ങി വി​വി​ധ ക​ലാ​പ്ര​തി​ഭ​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​പ​രി​പാ​ടി​ക​ള്‍ ന​ട​ക്കും. നൃ​ത്തോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​രി​പാ​ടി​ക​ള്‍ ഹാ​പ്പി​ന​സ് ഗാ​ര്‍​ഡ​നി​ലെ വേ​ദി​യി​ല്‍ എ​ല്ലാ​ദി​വ​സ​വും വൈ​കു ന്നേരം 6.30 ന് ​ന​ട​ക്കും. 25നു പരിപാടികൾ സമാ പിക്കും. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ജ​ന​നി വ​ന്ദി​ത, ബി​ന്ദു സു​നി​ല്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.