പാ​പ്പ​നം​കോ​ട് ഡി​പ്പോ​യി​ലെ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് റോ​ഡ​രി​കി​ൽ
Monday, October 21, 2024 7:14 AM IST
നേ​മം : പാ​പ്പ​നം​കോ​ട് ഡി​പ്പോ​യി​ലെ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ റോ​ഡി​ല്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു​വെ​ന്ന് പ​രാ​തി. പാ​പ്പ​നം​കോ​ട് കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ലെ ഓ​ര്‍​ഡി​ന​റി ബ​സു​ക​ളാ​ണ് രാ​ത്രി​യി​ല്‍ സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ച്ച് പാ​പ്പ​നം​കോ​ട് ജം​ഗ്ഷ​ന്‍ മു​ത​ല്‍ കൈ​മ​നം വ​രെ റോ​ഡി​ന് ഇ​രു​വ​ശ​ത്തു​മാ​യി നി​ര്‍​ത്തി​യി​ടു​ന്ന​ത്.

രാ​ത്രി പ​ത്ത​ര​യോ​ടെ ഇ​രു​പതോ​ളം ബ​സു​ക​ളാ​ണ് ഇ​ങ്ങ​നെ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത്. പു​ല​ര്‍​ച്ചെ മു​ത​ല്‍ ബ​സു​ക​ള്‍ റോ​ഡി​ല്‍ നി​ന്നും സ​ര്‍​വീ​സ് തു​ട​ങ്ങു​ക​യും ചെ​യ്യും. കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ കൈ​മ​നം സെ​ന്‍​ട്ര​ല്‍ വ​ര്‍​ക്‌​സി​ല്‍ ആ​വ​ശ്യ​ത്തി​ന് സ്ഥ​ല​മു​ള്ള​പ്പോ​ഴാ​ണ് ബ​സു​ക​ള്‍ റോ​ഡി​ല്‍ പി​ടി​ച്ചി​ടു​ന്ന​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. റോ​ഡി​ല്‍ അ​ന​ധി​കൃ​ത​മാ​യി നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ന്ന ബ​സു​ക​ളി​ല്‍ മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ടി​ച്ച് അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​തും പ​തി​വാ​ണ്.


മ​റ്റ് യൂ​ണി​റ്റു​ക​ളി​ല്‍ നി​ന്നും സ​ര്‍​വീ​സി​നാ​യി പാ​പ്പ​നം​കോ​ട് ഡി​പ്പോ​യി​ല്‍ നൂ​റോ​ളം ബ​സു​ക​ളെ​ത്തി​യ​തോ​ടെ​യാ​ണ് ഓ​ര്‍​ഡി​ന​റി ബ​സു​ക​ള്‍ ഡി​പ്പോ​യ്ക്ക് പു​റ​ത്താ​യ​ത്.

കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍​ക്ക് പു​റ​മെ സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളും പ​തി​വാ​യി റോ​ഡി​ല്‍ നി​ര്‍​ത്തി​യി​ടു​ന്നു​ണ്ടെ​ന്ന് യാ​ത്ര​ക്കാ​രും പ​രാ​തി​പ്പെ​ടു​ന്നു. രാ​ത്രി​യി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ന്ന ബ​സു​ക​ളി​ല്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യ​മു​ള്ള​താ​യും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.