മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ സ്കൂ​ളിൽ ജി​ല്ലാ ചെ​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Tuesday, October 22, 2024 4:34 AM IST
തി​രു​വ​ന​ന്ത​പു​രം: മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ പ​ബ്ലി​ക് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജി​ല്ലാ അ​ണ്ട​ർ 17 ഓ​പ്പ​ൺ ചെ​സ് റാ​പ്പി​ഡ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. ഷാ​ർ​പ് മൈ​ൻ​ഡ് ചെ​സ് അ​ക്കാ​ഡ​മി​യും തി​രു​വ​ന​ന്ത​പു​രം ചെ​സ് അ​സോ​സി​യേ​ഷ​നു​മാ​യി ചേ​ർ​ന്നാ​യി​രു​ന്നു മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

അ​ണ്ട​ർ 17ൽ ​എ.​ആ​ർ.​അ​ക്ഷ​യ് (എം​ആ​ർ​എ​ച്ച്എ​സ്), അ​ണ്ട​ർ13​ൽ അ​മൃ​ത​വ​ർ​ഷ​ൻ പ്ര​ശാ​ന്ത്പി​ള്ള (ലോ​യോ​ള സ്കൂ​ൾ), അ​ണ്ട​ർ ഒ​മ്പ​തി​ൽ : എ.​ബി.​അ​ഗ​സ്ത്യ ( ജ്യോ​തി​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ ,ക​ഴ​ക്കൂ​ട്ടം) എ​ന്നി​വ​ർ വി​ജ​യി​ച്ചു. ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച​തി​നു​ള്ള ഓ​വ​റോ​ൾ പു​ര​സ്കാ​രം മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ പ​ബ്ലി​ക് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ല​ഭി​ച്ചു.


ജി​ല്ല​യി​ലെ 40 ഓ​ളം സ്കൂ​ളു​ക​ളി​ൽ നി​ന്ന് 160ൽ ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സി​റി​യ​ക് മ​ഠ​ത്തി​ൽ സി​എം​ഐ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു.

പ്ര​ൻ​സി​പ്പ​ൽ ഫാ. ​ചാ​ക്കോ പു​തു​ക്ക​ളം സി​എം​ഐ, ജി​ല്ലാ ചെ​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി രാ​ജേ​ന്ദ്ര​ൻ ആ​ചാ​രി, ഷാ​ർ​പ് മൈ​ൻ​ഡ് ചെ​സ് അ​ക്കാ​ഡ​മി ഡ​യ​റ​ക്ട​ർ അ​ജി ഗു​ഡ്‌​വി​ൽ, ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.