രാഹുൽ ഗാന്ധിയുടെ പോരാട്ടങ്ങൾക്ക് കേരളം ശക്തിപകരും: പാലോട് രവി
Monday, October 21, 2024 7:01 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ത​നി​ര​പേ​ക്ഷ രാ​ഷ്ട്രം നി​ല​നി​ർ​ത്താ​നാ​യു​ള്ള രാ​ഹു​ൽ ഗാ​ന്ധി​യു​ടെ എ​ല്ലാ പോ​രാ​ട്ട​ങ്ങ​ൾ​ക്കും കേ​ര​ളം ശ​ക്തി പ​ക​രു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി. മ​ത​രാ​ഷ്ട്ര​വാ​ദം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ രാ​ജ്യ​ത്തെ ഫാ​സി​സ്റ്റ് ശ​ക്തി​ക​ൾ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും കൈ​കോ​ർ​ത്തി​രി​ക്ക​യാ​ണ്. രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യം നേ​ടി​യെ​ടു​ക്കാ​ൻ ഗാ​ന്ധി​ജി​യോ​ടൊ​പ്പം മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​രാ​യി ഇ​ന്ത്യ​യി​ലെ അ​മ്മ​മാ​രും സ​ഹോ​ദ​രി​മാ​രും അ​ണി​നി​ര​ന്ന ച​രി​ത്ര​മാ​ണു​ള്ള​ത്.

ഭ​ര​ണ​രം​ഗ​ത്തും സാ​മ്പ​ത്തി​ക​രം​ഗ​ത്തും സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ല്കി​യ കോ​ൺ​ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും ര​വി പ​റ​ഞ്ഞു. മ​ഹി​ളാ കോ​ൺ​ഗ്ര​സ് ക​ല്ല​റ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഏ​ക​ദി​ന ക്യാ​മ്പ് പാ​ലോ​ട് എ​എ ആ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു പാ​ലോ​ട് ര​വി. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. ര​ശ്‌​മി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.


ഡോ. ​സു​ഷ​മ, ദീ​പാ അ​നി​ൽ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഗീ​താ പ്രി​ജി, ഷീ​ബ, ലി​ൻ​സ ബ​ദ​ർ, ആ​നാ​ട് ജ​യ​ൻ, ഡി. ​ര​ഘു​നാ​ഥ​ൻ, ബാ​ജി ലാ​ൽ, ന​ന്ദി​യോ​ട് സു​ശീ​ല​ൻ, പാ​ലോ​ട് അ​രു​ൺ, പ​ത്മാ​ല​യം മി​നി​ലാ​ൽ, പ​ള്ളി​വി​ള സ​ലിം, ബി​നു എ​സ്. ലാ​ൽ, രാ​ജ്കു​മാ​ർ പ​ങ്കെ​ടു​ത്തു. സ​മാ​പ​ന സ​മ്മേ​ള​നം ര​മ​ണി പി. ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.