നാ​ടോ​ടി സ്ത്രീ ​കു​ട്ടി​യെ ത​ട്ടി​കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ചെ​ന്ന് നാ​ട്ടു​കാ​ർ
Tuesday, October 22, 2024 4:34 AM IST
വെ​ള്ള​റ​ട: കു​ന്ന​ത്തു​കാ​ല്‍ ആ​നാ​വൂ​രി​ല്‍ ഏ​ഴു വ​യ​സു​ള്ള കു​ട്ടി​യെ നാ​ടോ​ടി സ്ത്രീ ​ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ന്‍ ശ്ര​മ​ച്ചെ​ന്ന് നാ​ട്ടു​കാ​ര്‍.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ നാ​ടോ​ടി സ്ത്രീയെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റിയി​ച്ച​തി​നെ തു​ട​ര്‍​ന്ന് മാ​രാ​യ​മു​ട്ടം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.


എ​ന്നാ​ൽ ചോ​ദ്യം ചെ​യ്യ​ലി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും കു​ട്ടി​യോ​ട് വ​ഴി ചോ​ദി​ച്ച​താ​ണെ​ന്നും ഇ​വ​ർ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി. സം​ഭ​വ​ത്തി​ല്‌ സ്ത്രീ​യു​ടെ വി​വ​രം ശേ​ഖ​രി​ച്ച് വി​ട്ട​യ​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.