ആ​ശു​പ​ത്രി​യി​ൽ മോ​ഷ​ണം; യു​വാ​വ് പി​ടി​യി​ൽ
Monday, October 21, 2024 7:14 AM IST
ച​വ​റ: നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സ്ത്രീ​യു​ടെ മൊ​ബൈ​ൽ ഫോ​ണും 3500 - രൂ​പ​യും മോ​ഷ്ടി​ച്ചെ​ടു​ത്ത യു​വാ​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ച​വ​റ കു​ള​ങ്ങ​ര ഭാ​ഗം പാ​ല​ത്ത​റ തെ​ക്ക​തി​ൽ ഇ​ർ​ഷാ​ദ്(24) ആ​ണ് ച​വ​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളു​ടെ പ​ക്ക​ൽ ഉ​ണ്ടാ​യി​രു​ന്ന ബൈ​ക്കും എ​റ​ണാ​കു​ളം നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് മോ​ഷ്ടി​ച്ച് എ​ടു​ത്ത​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.