വ​യ​ലാ​ർ ക​വി​ത​ക​ൾ മ​ല​യാ​ള സ​മൂ​ഹ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ച്ചു: എം.​വി. ഗോ​വി​ന്ദ​ൻ
Tuesday, October 22, 2024 4:49 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹ്യ പ​രി​വ​ർ​ത്ത​ന​ത്തി​നു ചാ​ല​ക ശ​ക്തി​യാ​യി വ​യ​ലാ​റി​ന്‍റെ ക​വി​ത​ക​ളും ഗാ​ന​ങ്ങ​ളും മാ​റി​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. വ​യ​ലാ​ർ രാ​മ​വ​ർ​മ സാം​സ്കാ​രി​ക വേ​ദി​യു​ടെ 17-ാമ​ത് വ​യ​ലാ​ർ രാ​മ​വ​ർ​മ സാം​സ്കാ​രി​ക ഉ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ർ​ത്തി​ക തി​രു​നാ​ൾ തി​യ​റ്റ​റി​ലാ​യി​രു​ന്നു ച​ട​ങ്ങ്.

ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ സാ​മൂ​ഹ്യ ജീ​വി​ത​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​വാ​ൻ വ​യ​ലാ​ർ ക​വി​ത​ക​ളും ഗാ​ന​ങ്ങ​ളും സ​ഹാ​യ​ക​മാ​യി. എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. ലോ​കോ​ത്ത​ര ര​ച​ന​ക​ളാ​ണ് വ​യ​ലാ​റി​നെ പോ​ലു​ള്ള മ​ല​യാ​ള​ത്തി​ന്‍റെ ക​വി​ക​ളും സാ​ഹി​ത്യ​കാ​രന്മാരും സൃ​ഷ്ടി​ച്ചി​ട്ടു​ള്ള​ത്. മ​ല​യാ​ള ഭാ​ഷ​യി​ൽ എ​ഴു​തി​യി​ട്ടു​ള്ള​തു കൊ​ണ്ടു​മാ​ത്ര​മാ​ണ് ലോ​കം ഈ ​സ​ർ​ഗ​സൃ​ഷ്ടി​ക​ൾ അ​റി​യാ​തെ പോ​കു​ന്ന​തെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ച​ട​ങ്ങി​ൽ വ​യ​ലാ​ർ സം​ഗീ​ത പു​ര​സ്കാ​രം എ​ഡി​ഡി​പി എ​സ്. ശ്രീ​ജി​ത്തി​നു എം.​വി. ഗോ​വി​ന്ദ​ൻ സ​മ്മാ​നി​ച്ചു. വ​യ​ലാ​ർ ക​ർ​മര​ത്ന പു​ര​സ് കാ​രം ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും ഭാ​ര​ത് ഭ​വ​ൻ മെ​ന്പ​ർ സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​പ്ര​മോ​ദ് പ​യ്യ​ന്നൂ​ർ എം.​വി. ഗോ​വി​ന്ദ​നി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി.


കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ഡ​മി​യു​ടെ ല​ളി​ത​ഗാ​ന വി​ഭാ​ഗ​ത്തി​ൽ ഏ​റ്റ​വും ന​ല്ല ഗാ​യ​ക​നു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ച പ​ന്ത​ളം ബാ​ല​നെ എം.​വി. ഗോ​വി​ന്ദ​ൻ ആ​ദ​രി​ച്ചു. വ​യ​ലാ​റി​ന്‍റെ മ​നു​ഷ്യ​ൻ മ​ത​ങ്ങ​ളെ സൃ​ഷ്ടി​ച്ചു.... എ​ന്ന ച​ല​ച്ചി​ത്ര ഗാ​നം മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക മു​ന്നേ​റ്റ​ത്തി​നു അ​ടി​ത്ത​റ​യാ​ണെ​ന്നു മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ എ​സ്. ശ്രീ​ജി​ത്ത് പ​റ​ഞ്ഞു. ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ട​യ്ക്ക​യി​ൽ താ​ളം കൊ​ട്ടി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

വ​യ​ലാ​ർ രാ​മ​വ​ർ​മ സാം​സ് കാ​രി​ക വേ​ദി പ്ര​സി​ഡ​ന്‍റ് ജി. ​രാ​ജ്മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ ജി. ​വി​ജ​യ​കു​മാ​ർ, പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ആ​ർ.എ​സ്. വി​ജ​യ​മോ​ഹ​ൻ, വ​യ​ലാ​ർ സാം​സ്കാ​രി​ക ഉ​ത്സ​വ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​ക്കം​പാ​ല​മൂ​ട് രാ​ധാ​കൃ​ഷ് ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സാം​സ്കാ​രി​ക വേ​ദി സെ​ക്ര​ട്ട​റി മ​ണ​ക്കാ​ട് രാ​മ​ച​ന്ദ്ര​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ശ്രീ​വ​ത്സ​ൻ ന​ന്പൂ​തി​രി കൃ​ത​ജ്ഞ​ത പ​റ​ഞ്ഞു. തു​ട​ർ​ന്ന് സി​താ​ര ബാ​ല​കൃ​ഷ്ണ​ൻ വ​യ​ലാ​ർ ക​വി​ത​ക​ൾ കോ​ർ​ത്തി​ണ​ക്കി​യ സം​ഗീ​ത ശി​ല്പം അ​വ​ത​രി​പ്പി​ച്ചു. പ​ന്ത​ളം ബാ​ല​ൻ ന​യി​ച്ച ഗാ​ന​മേ​ള​യും ന​ട​ന്നു.