ലയോ​ള കോ​ള​ജ് സോ​ഷ്യ​ൽവ​ർ​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​ർ​ഷി​ക ഫീ​ൽ​ഡ്‌വ​ർ​ക്ക് സ​മാ​പി​ച്ചു
Monday, October 21, 2024 7:01 AM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യം ല യോ​ള കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​ർ​ഷി​ക ഫീ​ൽ​ഡ് വ​ർ​ക്ക് സ​മാ​പി​ച്ചു.

അ​ഞ്ചു​തെ​ങ്ങ് സെ​ന്‍റ് പീ​റ്റേ​ഴ് സ് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ സാ​ക്ഷി മോ​ഹ​ൻ ഉ​ദ് ഘാ​ട​നം ചെ​യ്തു. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ മു​ൻ അം​ഗ​വും ഡ്രീം​സ് പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​റു​മാ​യ ഫാ.​ ഫി​ലി​പ്പ് പാ​റ​ക്കാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. 300 ഓ​ളം വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ സ്മാ​ർ​ട്ട് സ് ക്രീ​ൻ പ്രോ​ജ​ക്റ്റ് ആ​രം​ഭി​ച്ചു.


ലയോ​ള കോ​ള​ജ്, വി​ൻ​സെ​ൻ​ഷ്യ​ൻ സോ​ഷ്യ​ൽ സ​ർ​വീ​സ​സ് (ഡി​കെ​യ​ർ), കിം​സ് ഹോ​സ്പി​റ്റ​ൽ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള ​പ്രോ​ജ​ക്ട് ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള സ്ക്രീ​ൻ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സ്ക്രീ​ൻ ആ​സ​ക്തി​യെ ചെ​റു​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ്.

ല​ത്തീ​ൻ അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ലു​ള​ള ഏ​ഴു സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി സ​മാ​പി​ച്ചു.