കൈ​ക്കൂ​ലി​ കേസിൽ മു​ൻ​വി​ല്ലേ​ജ് ഓ​ഫീ​സ​റെ ക​ഠി​ന​ത​ട​വി​ന് ശി​ക്ഷി​ച്ചു
Tuesday, October 22, 2024 4:49 AM IST
തി​രു​വ​ന​ന്ത​പു​രം: പാ​ങ്ങോ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ 2015 കാ​ല​യ​ള​വി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യി​രു​ന്ന സ​ജി​ത്ത് എ​സ് നാ​യ​രെ കൈ​ക്കൂ​ലി കേസിൽ നാ​ല് വ​ർ​ഷം ത​ട​വി​നും 20000 രൂ​പ പി​ഴ ഒ​ടു​ക്കു​ന്ന​തി​നും തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ചു.

പ​രാ​തി​ക്കാ​രി​യു​ടെ മ​ക​ളു​ടെ പേ​രി​ലു​ള്ള പു​ര​യി​ടം പോ​ക്കുവ​ര​വ് ചെ​യ്തു ന​ൽ​കു​ന്ന​തി​ലേ​യ്ക്ക് 1500 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ കേ​സി ലാണു വി​ജി​ല​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്.​ പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി വി​ജി​ല​ൻ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ വീ​ണ​സ​തീ​ശ​ൻ ഹാ​ജ​രാ​യി.