പ​മ്പാ ന​ദി​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ
Monday, October 21, 2024 7:01 AM IST
പോത്തൻകോട്: പന്പാനദിയിൽ ഒഴുക്കിൽപ്പെട്ടു കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുള​ത്തൂ​ർ കി​ഴ​ക്കും​ക​ര ക​രി​മ​ണ​ൽ ആ​ർ​എ​ൽ​എ​സ് ഭ​വ​നി​ൽ അ​ഷീ​ൽ ധ​ർ​മ കു​മാ​ർ (22) ആ​ണ് മ​രി​ച്ച​ത്. കി​ഴ​ക്കും​ക​ര പ​ന​മൂ​ട് ക്ഷേ​ത്ര​ത്തി​ൽനി​ന്നും കാ​റി​ലും ര​ണ്ടു ബൈ​ക്കു​ക​ളി​ലു​മാ​യി സു​ഹൃ​ത്തുക്കളായ ഒന്പതം​ഗ സം​ഘം ശ​നി​യാ​ഴ്ച രാ​വി​ലെ യാണു ശ​ബ​രി​മ​ല​യ്ക്ക് പോ​യ​ത്.

ദ​ർ​ശ​നംക​ഴി​ഞ്ഞ മ​ട​ങ്ങ​വെ​ഇന്നലെ രാവിലെയാ​ണ് മാ​ട​ൻ ക്ഷേ​ത്ര​ക്കാ​വി​നു സ​മീ​പ​ത്തെ പ​മ്പാ ന​ദി​യി​ൽ കു​ളി​ക്കു​വാ​ൻ ഇ​റ​ങ്ങി​വേ കാ​ൽ വ​ഴു​തി അ​ഷീ​ൽ ഒ​ഴു​ക്കി​ൽ പെ​ട്ട​ത്. തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്‌​സി​നെ അ​റി​യി​ക്കു​ക​യും ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും ചേ​ർ​ന്നു​ള്ള തി​ര​ച്ചി​ലിൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തുക യുമായിരുന്നു. മൃ​ത​ദേ​ഹം ഇന്നലെ രാത്രി​യോ​ടെ വീ​ട്ടി​ലെ​ത്തി​ച്ചു.


ബി​രു​ദ പ​ഠ​നം ക​ഴി​ഞ്ഞ് നി​ൽ​ക്കു​ക​യാ​ണ് അ​ഷീ​ൽ. അ​ച്ഛ​ൻ: അ​നി​ൽ​കു​മാ​ർ അ​മ്മ: ഷീ​ബ സ​ഹോ​ദ​രി: ആ​ദി​ത്യ.