അ​മ്പൂ​രി മാ​യം​ക​ട​വി​നെ മാ​ലി​ന്യ മു​ക്ത​മാ​ക്കി യു​വാ​ക്ക​ൾ
Tuesday, October 22, 2024 4:34 AM IST
വെ​ള്ള​റ​ട: സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യ​ത്താ​ൽ മ​ലി​ന​മാ​യ മാ​യം​ക​ട​വ് ശു​ചീ​ക​രി​ച്ച് ഒ​രു​കൂ​ട്ടം യു​വാ​ക്ക​ൾ. നി​ര​വ​ധി മ​ദ‍്യ​ക്കു​പ്പി​ക​ളും പ്ലാ​സ്റ്റി​ക്ക് മാ​ലി​ന‍്യ​ങ്ങ​ളും പ്ര​ദേ​ശ​ത്ത് നി​ന്നും ല​ഭി​ച്ചെ​ന്ന് യു​വാ​ക്ക​ൾ പ​റ​ഞ്ഞു.

അ​ഞ്ചു​മ​രം​കാ​ല, പൊ​ന്ന​മ്പി കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫി​റ്റ്‌​ന​സ് ഹ​ബി​ലെ പ്ര​വ​ര്‍​ത്ത​ക​രാ​ണ് മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.​ക​ട​വി​ന്‍റെ തീ​ര​ത്ത് മാ​ലി​ന്യ​ങ്ങ​ള്‍ കി​ട​ക്കു​ന്ന​ത് കാ​ര​ണം സ​ഞ്ചാ​രി​ക​ള്‍​ക്കും, പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കും ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​താ​യി നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.


അ​മ്പൂ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മം​ഗ​ല​ശേ​രി ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫി​റ്റ്‌​ന​സ് ഹ​ബ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ അ​ന​ന്തു അ​ധ്യ​ക്ഷ​നാ​യി. ആ​ന്‍റോ, ഷൈ​ന്‍ ഡേ​വി​ഡ്, നൗ​ഷാ​ദ് ന​ല്ലി​ക്കു​ഴി, നി​ഷാ​ദ് ഷേ​ക്ക്, ഉ​ഷ, അ​നി​ത, തു​ഷാ​ര തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.