വെ​ഞ്ഞാ​റ​മൂ​ട് ഫ്ളൈ​ഓ​വ​ർ ടെ​ൻ​ഡ​റി​ന് അ​നു​മ​തി
Tuesday, October 22, 2024 4:49 AM IST
തി​രു​വ​ന​ന്ത​പു​രം: എം​സി റോ​ഡി​ൽ വെ​ഞ്ഞാ​റ​മൂ​ട് ജം​ഗ്ഷ​നി​ൽ പു​തി​യ ഫ്ളൈ​ഓ​വ​ർ നി​ർ​മാ​ണ​ത്തി​നു​ള്ള ടെ​ൻ​ഡ​റി​നു ധ​ന​വ​കു​പ്പ് അ​നു​മ​തി ന​ൽ​കി.

28 കോ​ടി രൂ​പ​യു​ടെ ടെ​ൻ​ജ​റി​ന് അം​ഗീ​കാ​ര​ത്തി​നു​ള്ള അ​നു​മ​തി ന​ൽ​കി​യ​താ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു. പ​ത്ത​ര മീ​റ്റ​ർ വീ​തി​യി​ൽ ഫ്ളൈ​ഓ​വ​റും അ​ഞ്ച​ര മീ​റ്റ​ർ വീ​തി​യി​ൽ സ​ർ​വീ​സ് റോ​ഡും ഒ​ന്ന​ര മീ​റ്റ​ർ വീ​തി​യി​ൽ ഇ​രു​ഭാ​ഗ​ത്തും ന​ട​പ്പാ​ത​യും അ​ട​ങ്ങി​യ​താ​ണ് പ​ദ്ധ​തി. എം​സി റോ​ഡി​ലെ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നു പ്ര​ധാ​ന ത​ട​സ​മാ​ണ് വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ വാ​ഹ​ന​ക്കു​രു​ക്ക്. ഇ​തി​നു​പ​രി​ഹാ​ര​മാ​യാ​ണ് നി​ർ​ദി​ഷ്ട ഫ്ളൈ​ഓ​വ​ർ നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി ഏ​റ്റെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.