ചെ​മ്പ​ഴ​ന്തി ഗു​രു​കു​ല​ത്തി​ലെ മു​ത്ത​ശ്ശിപ്ലാ​വി​നു സു​ഖ​ചി​കി​ത്സ
Monday, October 21, 2024 7:01 AM IST
ക​ഴ​ക്കൂ​ട്ടം​: ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ​ന്‍റെ ജ​ന്മ​ഗൃ​ഹ​മാ​യ ചെ​മ്പ​ഴ​ന്തി വ​യ​ൽ​വാ​രം വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള മു​ത്ത​ശ്ശി പ്ലാ​വി​നു വൃ​ക്ഷാ​യു​ർ​വേ​ദ ചി​കി​ത്സ​യി​ലൂ​ടെ പു​തു​ജീ​വ​ൻ ന​ൽ​കു​ന്നു. പ്ലാ​വി​ന് 300 മു​ത​ൽ 500 വ​ർ​ഷ​ത്തി​ല​ധി​കം പ്രാ​യ​മു​ണ്ടെ​ന്നാ​ണു ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ര​ണ്ടാ​ൾ പൊ​ക്ക​മു​ള്ള താ​യ്ത്ത​ടി​യു​ടെ കാ​ത​ൽ ന​ശി​ച്ചു തു​ട​ങ്ങി. ​

ശേ​ഷി​ക്കു​ന്ന ശാ​ഖ​ക​ളി​ൽ ച​ക്ക ഉ​ണ്ടാ​കാ​റു​ണ്ട്. മു​ത്ത​ശ്ശി​പ്ലാ​വി​ന്‍റെ ചു​വ​ടു ത​റ​കെ​ട്ടി സം​ര​ക്ഷി​ച്ചി​ട്ടു​ണ്ട്. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും വൃ​ക്ഷ​വൈ​ദ്യ​നു​മാ​യ കെ. ​വി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചി​കി​ത്സ ന​ട​ക്കു​ന്ന​ത്.​


വി​ഴാ​ല​രി​, പ​ശു​വി​ൻ പാ​ൽ, നെ​യ്യ്, ചെ​റു​തേ​ൻ, ക​ദ​ളി​പ്പ​ഴം, പാ​ട​ത്തെ മ​ണ്ണ്, ചി​ത​ൽ പു​റ്റ്, മ​രം നി​ൽ​ക്കു​ന്ന സ്ഥ​ല​ത്തെ മ​ണ്ണ് തുടങ്ങിയ ചേർത്ത ഔ​ഷ​ധ​ക്കൂ​ട്ട് ത​ടി​യി​ൽ തേ​ച്ചു​പി​ടി​പ്പി​ച്ച് കോ​ട്ട​ൺ തു​ണി​കൊ​ണ്ടു പൊ​തി​ഞ്ഞു കെട്ടിയാണ് ചികിത്സ.

ഏ​ഴു ദി​വ​സം തു​ട​ർ​ച്ച​യാ​യി മൂ​ന്നു ലി​റ്റ​ർ പാ​ൽ വീ​തം ത​ടി​യി​ൽ സ്പ്രേ ​ചെ​യ്യും. ശി​വ​ഗി​രി​യിലെത്തുന്നവർ വ​യ​ൽ​വാ​രം വീ​ടും മു​ത്ത​ശ്ശി പ്ലാ​വും സ​ന്ദ​ർ​ശി​ച്ചാ​ണ് മ​ട​ങ്ങാറുള്ളത്.