വെ​ള്ള​ക്കെ​ട്ട് ഒഴിയാതെ ചാ​ത്ര​മൂ​ല റോ​ഡ്
Tuesday, October 22, 2024 4:34 AM IST
പേ​രൂ​ര്‍​ക്ക​ട: ഊ​റ്റു​വെ​ള്ളം ഒ​ഴു​കിയെ​ത്തി​യ​തോ​ടെ കാ​ഞ്ഞി​രം​പാ​റ വാ​ര്‍​ഡി​ലെ ചാ​ത്ര​മൂ​ല റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട്. ഇ​തോ​ടെ 500 മീ​റ്റ​റോ​ളം വ​രു​ന്ന റോ​ഡ് ത​ക​ർ​ന്ന​താ​യും നാ​ട്ടു​കാ​ർ.
വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് റോ​ഡ് പൂ​ര്‍​ണ​മാ​യി റീ​ടാ​ര്‍ ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും വ​ശ​ങ്ങ​ളി​ല്‍ ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ ഓ​ട​ക​ള്‍ നി​ര്‍​മി​ക്കാ​ത്ത​താ​ണ് റോ​ഡി​ന്‍റെ ത​ക​ര്‍​ച്ച​യ്ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
\
ഊ​റ്റു​വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന സ്ഥ​ല​മാ​യ​തി​നാ​ൽ റോ​ഡി​ൽ എ​പ്പോ​ഴും വെ​ള്ള​ക്കെ​ട്ട് അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്. ശാ​സ്ത്രീ​യ​മാ​യ ഓ​ട നി​ർ​മാ​ണം ന​ട​ക്കാ​ത്ത​തി​നാ​ൽ വെ​ള്ളം ഒ​ഴു​കി​പോ​കാ​നും സം​വി​ധാ​നം ഇ​ല്ല.


റോ​ഡി​ലെ ഇ​ന്‍റ​ർ​ലോ​ക്ക് ചെ​യ്ത ഭാ​ഗ​വും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. തി​രു​വ​ന്ത​പു​രം ന​ഗ​ര​സ​ഭ അ​ടി​യ​ന്ത​ര​മാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ച് ശാ​സ്ത്രീ​യ​മാ​യി ഓ​ട​നി​ർ​മി​ച്ച് റോ​ഡ് ഉടനേ ന​വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ‍്യം.