സന്തോഷത്തോടെ ദേവിക : വീ​ടെന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യമായി; അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളി​ലൂ​ടെ...
Monday, October 21, 2024 7:01 AM IST
നെ​ടു​മ​ങ്ങാ​ട്: നാ​ലാം ക്ലാ​സു​കാ​രി​യാ​യ കൊ​ച്ചുക​ലാ​കാ​രി​ക്ക് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ കൈ​ത്താ​ങ്ങ്. വി​വി​ധ ചാ​ന​ലു​ക​ളി​ലും റി​യാ​ലി​റ്റി​ഷോ​ക​ളി​ലും മ​റ്റു വേ​ദി​ക​ളി​ലും പാ​ട്ടു​ക​ളും ക​വി​ത​ക​ളും അ​വ​ത​രി​പ്പി​ച്ചു ശ്ര​ദ്ധേയ​യാ​യ വെ​ള്ള​നാ​ട് പെ​രി​ഞ്ഞാ​റ​മൂ​ല ഗ​വ. ട്രൈ​ബ​ൽ എ​ൽ​പി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥിനി എ​സ്.​എ​സ്.​ ദേ​വി​ക​യ്ക്ക് അ​മേ​രി​ക്ക​യി​ലെ സൗ​ത്ത് വെ​സ്റ്റ് ഫ്ലോ​റി​ഡ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വീ​ട് നി​ർ​മി​ച്ചു ന​ൽ​കി.

വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​ന ച​ട​ങ്ങ് മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ നി​ർ​വ​ഹി​ച്ചു. എം​എ​ൽ​എ​മാ​രാ​യ ഐ.​ബി. സ​തീ​ഷ്, ജി. ​സ്റ്റീ​ഫ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വെ​ള്ള​നാ​ട് ശ​ശി, പ​ഞ്ചാ​യ​ത്തം​ഗം വി.​എ​സ്. ശോ​ഭ​ൻ കു​മാ​ർ, ക​വി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി വി​ഷ്ണു​പ്ര​താ​പ് ത​ലാ​പ്പി​ൽ, പെ​രി​ഞ്ഞാ​റ​മൂ​ല ട്രെ​ബ​ൽ ഗ​വ. എ​ൽ​പി സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക എ​സ്. സ്വ​പ്നാ​റാ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.


എ. ​നി​ർ​മ​ൽ സു​രേ​ഷി​ന്‍റെ​യും എ​ൽ. സ​തി​യു​ടെ​യും മ​ക​ളാ​ണ് എ​സ്.​എ​സ്. ദേ​വി​ക.​ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഒ‌ാ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത​പ്പോ​ൾ ക​വി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട​യാ​ണു ദേ​വി​ക​യ്ക്കു വീ​ട് നി​ർ​മി​ച്ചു ന​ൽ​ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ച​ത്.

വെ​ള്ള​നാ​ട് കു​ള​ക്കോ​ടി​നു സ​മീ​പം മൂ​ന്ന​ര സെ​ന്‍റ് വ​സ്തു വാ​ങ്ങി​യാ​ണ് അ​സോ​സി​യേ​ഷ​ൻ വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. ഹാ​ൾ, സി​റ്റൗ​ട്ട്, ര​ണ്ട് ബെ​ഡ് റൂം , ​അ​ടു​ക്ക​ള എ​ന്നി​വ അ​ട​ങ്ങി​യ വീ​ടാ​ണ് നി​ർ​മി​ച്ച​ത്.