സ​ത്യ​ഗ്ര​ഹം സം​ഘ​ടി​പ്പി​ച്ചു
Tuesday, October 22, 2024 4:34 AM IST
നെ​ടു​മ​ങ്ങാ​ട് : പ​ഴകു​റ്റി തേ​ക്ക​ട വെ​മ്പാ​യം റോ​ഡി​ന്‍റെ പ​ണി അ​ടി​യ​ന്ത​ര​മാ​യി പു​ന​രാ​രം​ഭി​ക്ക​ണം എ​ന്നും പ​ണി പൂ​ർ​ത്തി​യാ​ക്കാ​തെ ബി​ല്ല് മാ​റി​യ ക​രാ​റു​കാ​ര​നെ ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മൂ​ഴി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഴകു​റ്റി ജം​ഗ്ഷ​നി​ൽ സ​ത്യ​ഗ്ര​ഹ സ​മ​രം സം​ഘ​ടി​പ്പി​ച്ചു.

മു​ൻ കെ​പി​സി​സി നി​ർ​വാ​ഹ സ​മി​തി അം​ഗം ആ​നാ​ട് ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ഴി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വേ​ട്ട​മ്പ​ള്ളി സ​ന​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​മ​രം ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി .​അ​ർ​ജു​ന​ൻ, ബി​നു എ​സ്.​നാ​യ​ർ മു​ൻ വാ​മ​നാ​പു​രം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ, മ​നോ​ജ്, എ​സ്.​മു​ജീ​ബ് , സെ​യ്ദ​ലി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.