എ​ല്ലാ​വ​രും സ​ന്തോ​ഷി​ക്കു​ന്ന ഇ​ട​മാ​ണ് ശാ​ന്തി​ഗി​രി: കു​മ്മ​നം
Tuesday, October 22, 2024 4:49 AM IST
പോ​ത്ത​ന്‍​കോ​ട്: ആ​ത്മാ​ന​ന്ദാ​നു​ഭൂ​തി പ​ക​ര്‍​ന്നു ന​ല്‍​കു​ന്ന ഗു​രു​സ​ന്നി​ധി​യി​ല്‍ പ​രി​മി​തി​യും പ​രി​ധി​യും ജാ​തി​മ​ത വ്യ​ത്യാ​സ​ങ്ങ​ളും നി​രോ​ധ​ന​ങ്ങ​ളു​മി​ല്ലാ​തെ എ​ല്ലാ​വ​രും ഒ​രു​മി​ച്ചുകൂ​ടി സ​ന്തോ​ഷി​ക്കു​ന്ന ഇ​ട​മാ​യി ശാ​ന്തി​ഗി​രി മാ​റി​യെന്നു മു​ന്‍ മി​സോ​റം ഗ​വ​ര്‍​ണ​ര്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍. ശാ​ന്തി​ഗി​രി​യി​ല്‍ വെ​ര്‍​ച്വ​ല്‍ ക്യൂ​വി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കുമ്മനം.

മാ​ന​സി​ക പി​രി​മു​റു​ക്ക​ങ്ങ​ളും സം​ഘ​ര്‍​ഷ​വും നി​റ​ഞ്ഞ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ന​ട്ടം തി​രി​യു​മ്പോ​ള്‍ എ​ല്ലാ​ജ​ന​ങ്ങ​ളും ഇ​ഷ്ട​പ്പെ​ടു​ന്ന രീ​തി​യി​ല്‍ മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​ന്‍റെ വേ​ദി​ക​ള്‍ ഉ​ണ്ടാ​വ​ണം. അ​തി​ര്‍​വ​ര​മ്പു​ക​ളി​ല്ലാ​ത്ത ലോ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ഴാ​ണ് ജ​ന​ങ്ങ​ളി​ല്‍ സാ​മൂ​ഹ്യ​പ​രി​വ​ര്‍​ത്ത​ന​ത്തിന്‍റെ​യും ന​വോ​ത്ഥാ​ന​ത്തി​ന്‍റെ​യും ഉ​ദാ​ത്ത​മാ​യ മം​ഗ​ള​മു​ഹു​ര്‍​ത്ത​ങ്ങ​ള്‍ ജ​നി​ക്കു​ന്ന​ത്.


അ​റി​യാ​നും ആ​ന​ന്ദി​ക്കാ​നും വി​വേ​ക​വും വി​ജ്ഞാ​ന​വും പ​ക​രാ​നു​മു​ള​ള മ​ഹ​ദ് സം​ര​ംഭ​മാ​ണ് ശാ​ന്തി​ഗി​രി ഫെ​സ്റ്റെ​ന്നും അ​തു ഗു​രു എ​ന്ന സ​ത്യ​ത്തി​ലേ​ക്കു​ള്ള വാ​തി​ല്‍ തു​റ​ക്ക​ലാ​ണെ​ന്നും അദ്ദേ​ഹം പ​റ​ഞ്ഞു. ഹാ​പ്പി​ന​സ് ഗാ​ര്‍​ഡ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സ്വാ​മി മ​നു​ചി​ത്ത് ജ്ഞാ​ന ത​പ​സ്വി അധ്യക്ഷ​നാ​യി. ബി​ജെ​പി ജി​ല്ലാ ട്ര​ഷ​റ​ര്‍ എം.​ ബാ​ല​മു​ര​ളി, പ്ര​ശ​സ്ത ശി​ല്‍​പി സി​ദ്ധ​ന്‍, വി​ജ​യ​കു​മാ​ര്‍ പ​ള്ളിപ്പു​റം, പി.​വി. മു​ര​ളി​കൃ​ഷ്ണ​ന്‍, എം.​എ. ഷു​ക്കൂ​ര്‍, രാ​ജീ​വ്.​പി, എം.​പി.​ പ്ര​മോ​ദ്, ഇ. സ​ജീ​വ​ന്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ്രസംഗിച്ചു.