ഭാ​ര​ത് സേ​വ​ക് പു​ര​സ്‌​കാ​രം വേ​ല​പ്പ​ന്‍ നാ​യ​ര്‍​ക്ക്‌
Monday, October 21, 2024 7:14 AM IST
പാ​റ​ശാ​ല: വി​ശ്വ​ഭാ​ര​തി വേ​ല​പ്പ​ന്‍ നാ​യ​ര്‍ ഭാ​ര​ത് സേ​വ​ക പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് ന​ല്‍​കി​യ സ​മ​ഗ്ര സം​ഭാ​വ​ന ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​ര​സ്‌​കാ​രം.

വി​ശ്വ​ഭാ​ര​തി പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഭാ​ര​ത് സേ​വ​ക് സ​മാ​ജ് ദേ​ശീ​യ ചെ​യ​ര്‍​മാ​ന്‍ ഡോ. ​ബി.​എ​സ്.​ബാ​ല​ച​ന്ദ്ര​ന്‍ പു​ര​സ്‌​കാ​രം ന​ല്‍​കി. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ പി.​കെ. രാ​ജ​മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


യോ​ഗ​ത്തി​ല്‍ എ​ഐ​സി​സി അം​ഗം നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍, ബി​എ​സ്എ​സ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ജ​യാ ശ്രീ​കു​മാ​ര്‍ , ച​മ്പ​യി​ല്‍ സു​രേ​ഷ് തുടങ്ങിയവർ പ്രസംഗിച്ചു.