ഭി​ന്ന​ശേ​ഷി വി​ദ​ഗ്ധ​സ​മി​തി പാ​ന​ലി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Monday, October 21, 2024 7:01 AM IST
തിരുവനന്തപുരം: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം, അം​ഗീ​കാ​രം തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ക്കു​ന്ന​തി​നും വി​ല​യി​രു​ത്തു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന ഭി​ന്ന​ശേ​ഷി അ​വ​കാ​ശ ച​ട്ടം അ​നു​സ​രി​ച്ച് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഒ​രു വി​ദ​ഗ്ധ സ​മി​തി പാ​ന​ൽ രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി സ്പീ​ച്ച് പ​ത്തോ​ള​ജി​സ്റ്റ്, ഓ​ഡി​യോ​ള​ജി​സ്റ്റ്, ഒ​ക്കു​പ്പേ​ഷ​ൽ തെ​റാ​പ്പി​സ്റ്റ്, ഫി​സി​യോ തെ​റാ​പ്പി​സ്റ്റ് , സൈ​ക്കോ​ള​ജി​സ്റ്റ്, സ്‌​പെ​ഷ​ൽ എ​ഡ്യു​ക്കേ​റ്റ​ർ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ യോ​ഗ്യ​രാ​യ​വ​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

സ്പീ​ച്ച് പ​ത്തോ​ള​ജി​സ്റ്റ് - യോ​ഗ്യ​ത - ബി​എഎ​സ്എ​ൽ​പി/​എം​എ​എ​സ്എ​ൽ​പി/​എംഎ​സ്‌സി. സ്പീ​ച്ച് ലാം​ഗ്വി​ജ് പ​തോ​ള​ജി ഓ​ഡി​യോ​ള​ജി​സ്റ്റ് - യോ​ഗ്യ​ത - ബി​എ​എ​സ്എ​ൽ​പി/​എംഎഎ​സ്എ​ൽപി/ എം​എ​സ്‌സി. ഓ​ഡി​യോ​ള​ജി ഒ​ക്കു​പ്പേ​ഷ​ൽ തെ​റാ​പ്പി​സ്റ്റ്- യോ​ഗ്യ​ത - ബി​ഒ​ടി/​എം​ഒ​ടി. ഫി​സി​യോ തെ​റാ​പ്പി​സ്റ്റ് -യോ​ഗ്യ​ത-​ബി​പി​ടി/​എം​പി​ടി. സൈ​ക്കോ​ള​ജി​സ്റ്റ് -യോ​ഗ്യ​ത-​എം​ഫി​ൽ ക്ലി​നി​ക്ക​ൽ/ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ. സൈ​ക്കോ​ള​ജി സ്‌​പെ​ഷ്യ​ൽ എ​ഡ്യു​ക്കേ​റ്റ​ർ - യോ​ഗ്യ​ത - ബിഎ​ഡ് സ്‌​പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ/ഡി​പ്ലോ​മ ഇ​ൻ എ​എ​സ്ഡി.


സാ​മാ​ന മേ​ഖ​ല​ക​ളി​ൽ അ​ഞ്ചുവ​ർ​ഷം പ്ര​വ​ർ​ത്തി പ​രി​ച​യം ഉ​ള്ള​വ​ർ​ക്കും, ജി​ല്ലാ റി​സോ​ഴ്‌​സ് ടീ​മി​ലു​ള്ള​വ​ർ​ക്കും മു​ൻ​ഗ​ണ​ന​യു​ണ്ടാ​യി​രി​ക്കും. യോ​ഗ്യ​രാ​യ​വ​ർ വെ​ള്ള​ക്ക​ട​ലാ​സി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യോ​ടൊ​പ്പം ബ​യോ​ഡാ​റ്റ സാ​ഹി​തം 24 ന​കം പൂ​ജ​പ്പു​ര​യി​ലു​ള്ള ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0471 2343241.