കെ​എ​സ്ആ​ർ​ടി​സി ബസിൽ കടത്തിയ ക​ഞ്ചാ​വ് പി​ടി​കൂ​ടി
Tuesday, October 22, 2024 4:34 AM IST
ആ​റ്റി​ങ്ങ​ൽ: കെ​എ​സ്ആ​ർ​ടി​സി യാ​ത്ര​ക്കാ​രി​ൽ നി​ന്ന് ര​ണ്ട് പാ​യ്ക്ക​റ്റ്ക​ളാ​ക്കി​യ ഏ​ഴി കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചു. ബീ​മാ​പ്പ​ള്ളി വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ അ​ന​സ് (37), സു​കു​മാ​ര​ൻ (60) എ​ന്നി​വ​രെ​യാ​ണ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജി.​കൃ​ഷ്ണ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.

ആ​ന്ധ്ര​യി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്ത് എ​ത്തി​ച്ച ശേ​ക്ഷ​മാ​ണ് ക​ഞ്ചാ​വ് ഇ​രു​വ​ർ​ക്കും കൈ​മാ​റി​യ​ത്. തൃ​ശു​രി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സി​ൽ നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. എ​ക്സൈ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.


കെ​എ​സ്ആ​ർ​ടി​സി ക​ൺ​ട്രോ​ൾ റൂ​മി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ബ​സ് ട്രാ​ക്ക് ചെ​യ്തു പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ എ​ക്സൈ​സി​നെ സ​ഹാ​യി​ച്ച​ത്. അ​ന​സ് നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​തി​യാ​ണ്.
സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കൃ​ഷ്ണ​കു​മാ​റി​നെ കൂ​ടാ​തെ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ടി.​ആ​ർ.​മു​കേ​ഷ് കു​മാ​ർ, ആ​ർ.​ജി.​രാ​ജേ​ഷ്, കെ.​വി.​വി​നോ​ദ്, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ്) ഡി.​എ​സ്.​മ​നോ​ജ് കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​കാ​ശ്, ബി​നു, താ​ജു​ദീ​ൻ, വി​ശാ​ഖ് തു​ട​ങ്ങി​യ​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.