ഫാ. ​അ​ദെ​യോ​ദാ​ത്തൂ​സ് ധ​ന്യ​പ​ദ​വി; രൂപതാതല നാമകരണപരിപാടികൾക്ക് പരിസമാപ്തി
Monday, October 21, 2024 7:01 AM IST
വി​ശ്വാ​സപ്ര​ഘോ​ഷ​ണ യാ​ത്ര​യി​ല്‍ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ള്‍

നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ല​ത്തീ​ന്‍ രൂ​പ​ത​യി​ലെ പ്ര​ഥ​മ ദൈ​വ​ദാ​സ​നാ​യ മു​തി​യാ​വി​ള വ​ല്ല്യ​ച്ച​ന്‍ - ഫാ. ​അ​ദെ​യോ​ദാ​ത്തൂ​സ് ഒ​സിഡിയെ ​ധ​ന്യ​പ​ദ​വി​യി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ന്ന​തി​നു​ള്ള ഭാ​ഗ​മാ​യി രൂ​പ​താ​ത​ല നാ​മ​ക​ര​ണ ന​ട​പ​ടി​ക​ള്‍​ക്ക് പ​രി​സ​മാ​പ്തി. നെ​യ്യാ​റ്റി​ന്‍​ക​ര അ​മ​ലോ​ത്ഭ​വ​മാ​താ ക​ത്തീ​ഡ്ര​ലി​ല്‍ ന​ട​ന്ന പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി​യോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ള്‍ പൂർത്തിയാക്കിയത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നെ​യ്യാ​റ്റി​ന്‍​ക​ര സെ​ന്‍റ് തെ​രേ​സാ​സ് കോ​ണ്‍​വന്‍റ് സ്കൂ​ളി​ല്‍നി​ന്ന് ആ​രം​ഭി​ച്ച വി​ശ്വാ​സപ്ര​ഘോ​ഷ​ണ യാ​ത്ര​യി​ല്‍ നൂ​റുക​ണ​ക്കി​നു വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ത്തു. മാ​ലാ​ഖ വേ​ഷ​ധാ​രി​കളാ​യ കു​ട്ടി​ക​ളും മു​ത്തു​ക്കു​ട​ക​ളും പേ​പ്പ​ല്‍​ പതാ കകളും ഫാ. ​അ​ദെ​യോ​ദാ​ത്തൂ​സി​ന്‍റെ ജീ​വി​തം വ​ര​ച്ചു​കാ​ട്ടു​ന്ന ഫ്ളോ​ട്ടു​ക​ളും അ​ണി​നി​ര​ന്നു.

ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​യി​ല്‍ ന​ട​ന്ന പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി​ക്ക് നെ​യ്യാ​റ്റി​ന്‍​ക​ര ബി​ഷ​പ് ഡോ. ​വി​ന്‍​സ​ന്‍റ് സാ​മു​വ​ല്‍ മു​ഖ്യ​കാ​ര്‍​മിക​ത്വം വ​ഹി​ച്ചു.​ കൊ​ല്ലം രൂ​പ​താ മു​ന്‍ ബി​ഷ​പ് ഡോ. ​സ്റ്റാ​ന്‍​ലി റോ​മ​ന്‍ വ​ച​നസ​ന്ദേ​ശം ന​ല്‍​കി.

തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ന്‍ ഡോ. ​ആ​ര്‍.​ ക്രി​സ്തു​ദാ​സ്, നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍.​ജി. ക്രി​സ്തു​ദാ​സ്, ക​ര്‍​മ​ലീ​ത്ത സ​ഭ​യി​ല്‍നി​ന്നും വി​കാ​ര്‍ പ്രൊ​വി​ന്‍​ഷ്യാ​ള്‍ ഫാ. ​ഫ്രാ​ന്‍​സി​സ് ചി​റ്റു​പ​റ​മ്പി​ല്‍, അ​ല്‍​മാ​യ ക​ര്‍​മലീ​ത്ത സ​ഭ ഡെ​ലി​ഗേ​റ്റ് പ്രൊ​വി​ന്‍​ഷ്യാ​ള്‍ ഫാ. ​ജോ​ര്‍​ജ് എ​ട​പ്പു​ല​വ​ന്‍,


പ്രൊ​വി​ന്‍​ഷ്യാ​ള്‍ കൗ​ണ്‍​സി​ല​ര്‍ ഫാ. ​ജോ​സ​ഫ് ച​ക്കാ​ല​ക്കു​ടി​യി​ല്‍, വൈ​സ് പ്രോ​സ്റ്റു​ലേ​റ്റ​ര്‍ ഫാ. ​കു​ര്യ​ന്‍ ആ​ലു​ങ്ക​ല്‍, രൂ​പ​താ ശു​ശൂ​ഷ കോ-ഓ​ഡി​നേ​റ്റ​ര്‍ മോ​ണ്‍. വി.​പി. ജോ​സ്, മോ​ണ്‍. വി​ന്‍​സന്‍റ് കെ. പീ​റ്റ​ര്‍, മോ​ണ്‍. സെ​ല്‍​വ​രാ​ജ്, റവ. ഡോ.​ ജോ​സ് റാ​ഫേ​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി.

തി​രു​വ​ന​ന്ത​പു​ര​ം കാ​ര്‍​മല്‍​ഹി​ല്‍ ആ​ശ്ര​മ​ത്തി​ലും മു​തി​യാ​വി​ള കേ​ന്ദ്ര​മാ​ക്കി മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളാ​യ മാ​യം, അ​മ്പൂ​രി എ​ന്നി​വി​ട​ങ്ങ​ളി​ലും 1927 മു​ത​ല്‍ 1968 വ​രെ ന​ട​ന്നും സൈ​ക്കി​ളി​ലും യാ​ത്ര ചെ​യ്ത് മി​ഷ​ന്‍ പ്ര​വ​ര്‍​ത്ത​നം ചെ​യ്ത ക​ര്‍​മലീ​ത്ത മി​ഷ​ണ​റി​യാ​ണ് ഫാ. ​അ​ദെ​യോ​ദാ​ത്തൂ​സ്. ജീ​വി​ച്ചി​രി​ക്കു​മ്പോ​ള്‍ ത​ന്നെ "പു​ണ്യാ​ള​ന​ച്ച​ന്‍' എ​ന്നും "ത​ല​മു​റ​ക​ളു​ടെ സം​ര​ക്ഷ​ക​ന്‍' എ​ന്നും "മു​തി​യാ​വി​ള വ​ല്യ​ച്ച​ന്‍' എ​ന്നു​മൊ​ക്കെ ജ​ന​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തെ വി​ളി​ച്ചിരുന്നു.

1968-ലാ​ണ് ഫാ.​അ​ദെ​യോ​ദാ​ത്തൂ​സി​ന്‍റെ വി​യോ​ഗം. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭൗ​തി​ക​ദേ​ഹം വ​ഴു​ത​ക്കാ​ട് കാ​ര്‍​മഹി​ല്‍ ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ലാ​ണു സം​സ്ക​രി​ച്ച​ത്. 2018 ഒ​ക്ടോ​ബ​ര്‍ 20നാണ് ​അ​ദ്ദേ​ഹ​ത്തെ ദൈ​വ​ദാ​സ​ന്‍​ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ര്‍​ത്തിയത്.