നെടുമങ്ങാട് മാർക്കറ്റിലെ അഴിമതി അന്വേഷിക്കണമെന്ന് കോൺഗ്രസ്
Sunday, October 20, 2024 5:47 AM IST
നെ​ടു​മ​ങ്ങാ​ട് : ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി നെ​ടു​മ​ങ്ങാ​ട് മാ​ർ​ക്ക​റ്റി​ൽ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും ഫ​ണ്ട് ദു​ർ​വി​നി​യോ​ഗം ന​ട​ത്തു​ന്ന​താ​യും അ​തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് മു​നി​സി​പ്പ​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

വ​ർ​ഷം​തോ​റും കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ചി​ല​വ​ഴി​ച്ചു പ​ല​ത​വ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യി​ട്ടും സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് യാ​തൊ​രു​വി​ധ പ്ര​യോ​ജ​ന​വും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

ശോ​ച‍്യാ​വ​സ്ഥ​യി​ലാ​യ മാ​ർ​ക്ക​റ്റി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി 36 കോ​ടി ചെ​ല​വാ​ക്കാ​ൻ ഒ​രു​ങ്ങു​മ്പോ​ൾ ക​ഴി​ഞ്ഞ​കാ​ല​ഘ​ട്ട​ത്തി​ൽ അ​വി​ടെ ചി​ല​വാ​ക്കി​യ തു​ക​യെ കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.


ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് ടി.​അ​ർ​ജു​ന​ൻ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എം ​എ.​വാ​ഹീ​ദ്, അ​ഡ്വ.​തേ​ക്ക​ട​അ​നി​ൽ, അ​ഡ്വ.​എ​ൻ.​ബാ​ജി, നെ​ട്ട​റ​ച്ചി​റ ജ​യ​ൻ, അ​ഡ്വ. അ​രു​ൺ​കു​മാ​ർ, വ​ട്ട​പ്പാ​റ ച​ന്ദ്ര​ൻ, പു​ങ്കും​മൂ​ട് അ​ജി, അ​ഡ്വ. മ​ഹേ​ഷ്‌ ച​ന്ദ്ര​ൻ, എ​ൻ.​ഫാ​ത്തി​മ, ചി​റ​മു​ക്ക് റാ​ഫി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.