റോ​ഡി​ല്‍ ഓ​യി​ല്‍ വീ​ണു: നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു
Saturday, August 24, 2024 6:37 AM IST
വ​ലി​യ​തു​റ: അ​ജ്ഞാ​ത വാ​ഹ​ന​ത്തി​ല്‍ നി​ന്നും റോ​ഡി​ല്‍ ഓ​യി​ല്‍ വീ​ണ​തി​നെ തു​ട​ര്‍​ന്ന് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. ചാ​ക്ക ഐ​ടി​ഐ ജം​ഗ്ഷ​നു സ​മീ​പ​ത്തെ വ​ള​വി​ലാ​യി​രു​ന്നു സം​ഭ​വം.

വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ 2.15 ഓ​ടു​കൂ​ടി​യാ​ണ് റോ​ഡി​ല്‍ ഓ​യി​ല്‍ വീ​ണ​തി​നെ തു​ട​ര്‍​ന്ന് എ​യ​ര്‍​പോ​ര്‍​ട്ടി​ലേ​യ്ക്ക് പോ​യ വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഇ​തേ തു​ട​ര്‍​ന്ന് വാ​ഹ​ന യാ​ത്രി​ക​ര്‍ ത​ന്നെ വി​വ​രം ചാ​ക്ക ഫ​യ​ര്‍ സ്റ്റേ​ഷ​നി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​ധി​കൃ​ത​ര്‍ എ​ത്തി വെ​ള്ളം ചീ​റ്റി റോ​ഡ് ക​ഴു​കി വൃ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് റോ​ഡി​ല്‍ മ​ര​പ്പെ​ടി​യും വി​ത​റി.


എ​ഫ്ആ​ര്‍​ഒ മാ​രാ​യ ആ​ര്‍.​രാ​ജേ​ഷ് , നി​സാം , അ​ദു​ല്‍ , ഫ​യ​ര്‍​മാ​ന്‍ ഡ്രൈ​വ​ര്‍ നോ​ബി​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സേ​നാം​ഗ​ങ്ങ​ളാ​ണ് റോ​ഡ് ക​ഴു​കി വൃ​ത്തി​യാ​ക്കി​യ​ത്.