മൈട്രല്‍ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം
1452503
Wednesday, September 11, 2024 6:27 AM IST
തിരുവനന്തപുരം: ഹൃദയ വാല്‍വ് തകരാറിലായിരുന്ന 32-കാരനില്‍ സങ്കീര്‍ണ മൈട്രല്‍ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമാക്കി കിംസ്ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം. അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രെസ് സിന്‍ഡ്രോം (എആര്‍ഡിഎസ്) ബാധിച്ച് ശ്വസനപ്രക്രിയ ഗുരുതരമായ ഘട്ടത്തിലാണ് കൊല്ലം സ്വദേശിയായ യുവാവ് തിരുവനന്തപുരം കിംസ്ഹെല്ത്തിത്തിലെത്തുന്നത്.
തുടര്‍ന്ന് അടിയന്തിരമായി വീനോ-വീനസ് എക്മൊയുടെ സഹായത്തോടെ രോഗിയുടെ ശ്വസനപ്രക്രിയ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ഓക്സിജന്‍ പ്രദാനം ചെയ്യുകയും കാര്‍ബണ്‍ ഡൈ ഓക്സൈഡ് നീക്കുകയും ചെയ്യുന്ന ഒരു "കൃത്രിമ ശ്വാസകോശമാണ് വീനോ-വീനസ് എക്മൊ.
കാര്‍ഡിയോ-തൊറാസിക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഷാജി പാലങ്ങാടന്‍, കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം അസോസിയേറ്റ് കണ്‍സള്‍ട്ടന്റു മാരായ ഡോ. വിപിന്‍ ബി. നായര്‍, ഡോ. സൈന സൈനുദീന്‍, കാര്‍ഡിയക് അനസ്തേഷ്യ വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ. സുബാഷ് എസ്, ഡോ. അനില്‍ രാധാകൃഷ്ണന് പിള്ള എന്നിവരും മെഡിക്കല്‍ സംഘത്തിന്റെ ഭാഗമായി.