വെള്ളറട: ചൂണ്ടിക്കലില്‍ റോഡ് വക്കില്‍ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി. 53കാരനായ സുരേഷ് കുമാറാണ് മരിച്ചത്.
വീട്ടില്‍നിന്നും ദുര്‍ഗന്ധം വമിക്കുന്നച്ചതിനെ തുടര്‍ന്ന് നാട്ടുകാർ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കം വരുമെന്ന് പോലീസ് അറിയിച്ചു. ഇയാൾക്ക് ബന്ധുക്കളില്ല. ഇന്ന് ഫോറന്‍സിക് വിദഗ്ധര്‍ എത്തി മേല്‍ നടപടികള്‍ നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റും.