നെടുമങ്ങാട്: മുപ്പതോളം കേസിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ കരിപ്പൂര് ഗവ. ഹൈസ്കൂളിന് സമീപം കുഴിവള വീട്ടിൽ സ്റ്റമ്പർ അനീഷ് എന്ന അനീഷി (32)നെ പോ ലീസ് അറസ്റ്റ് ചെയ്തു. നേരത്തെയും അനീഷിനെ കാപ്പ പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ നാലിനു നെടുമങ്ങാട് അമ്മൻകോട് സ്വദേശിയായ സജീദിനോടു മദ്യപിക്കാൻ പണം ചോദിച്ചപ്പോൾ കൊടുക്കാത്തതു കൊണ്ടുള്ള വിരോധത്തിൽ പണം പിടിച്ചുപറിച്ച കേസിനാണ് ഇപ്പോൾ അറസ്റ്റ്.