വെഞ്ഞാറമൂട്: കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കന്യാകുളങ്ങര കൊച്ചാലുംമൂട് പൂഴിക്കുന്നില്‍ വീട്ടില്‍ കൃഷ്ണന് കുട്ടിയുടെയും വിജയമ്മയുടെയും മകന് ഉണ്ണിയാണ് (38)മരിച്ചത്.
ഇന്നലെ വൈകുന്നേരം 3.45ന് എംസി റോഡില്‍ കൊപ്പത്തിനു സമീപം വച്ചായിരുന്നു അപകടം. കിഴക്കേക്കോട്ടയില്‍ നിന്നും വെഞ്ഞാറമൂട്ടിലേക്ക് വരികയായിരുന്ന ഇലക്ട്രോണിക് ബസും ഇതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കും തമ്മിലായിരുന്നു കൂട്ടിയിടി. ഭാര്യ. ചന്ദ്രലേഖയാണ് ഉണ്ണിയുടെ ഭാര്യ. മകന്: കേശു.