അതിയന്നൂർ പഞ്ചായത്തിൽ ഹോമിയോ വയോജന മെഡിക്കൽ ക്യാമ്പ്
1452234
Tuesday, September 10, 2024 6:40 AM IST
നെയ്യാറ്റിന്‍കര : അതിയന്നൂർ പഞ്ചായത്തിൽ ഹോമിയോ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ അധ്യക്ഷനായി.
നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.എസ്. ഷൈജു പദ്ധതി വിശദീകരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ജെ. ലേഖ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ. അനിത, ആര്. അനിക്കുട്ടൻ, എംകെ പ്രേം രാജ്, സി.എസ്. അജിത, കെ.എസ്. നിർമലകുമാരി,
ശ്രീകല, രമ, വിഷ്ണു, സെക്രട്ടറി ഹരിൻ ബോസ്, ഫാർമസിസ്റ്റ് ജി.എസ്. സ്വപ്ന എന്നിവർ സംബന്ധിച്ചു. മെഡിക്കൽ ക്യാന്പിനും ബോധവത്കരണ ക്ലാസിനും ഡോ. മീരാറാണി നേതൃത്വം നല്കി. കേരള സർക്കാർ ആയുഷ് വകുപ്പ്,
നാഷണൽ ആയുഷ് മിഷൻ -കേരളം, ഹോമിയോപ്പതി വകുപ്പ്, അതിയന്നൂർ പഞ്ചായത്ത്, അതിയന്നൂർ ഹോമിയോ ഡിസ്പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാന്പ് സംഘടിപ്പിച്ചത്.