പാപ്പനംകോട് ഇന്ത്യ അഷ്വറൻസ് ഏജന്‍സിയിലെ തീപിടിത്തം : ഡിഎൻഎ ഫലം: മരിച്ചത് ബിനുതന്നെ
1452504
Wednesday, September 11, 2024 6:27 AM IST
മൃതദേഹം സംസ്കരിച്ചു
നേമം: പാപ്പനംകോട്ടെ ഇന്ത്യാ അഷ്വറന്‍സ് ഏജന്‍സി ഓഫീസിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച പള്ളിച്ചല്‍ നരുവാമൂട് ചെമ്മണ്ണുകുഴി മേലെ ശിവശക്തിയില്‍ ബിനുവിന്റെ മൃതദേഹം സംസ്കരിച്ചു.
ബിനു ഭാര്യയെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഡിഎന്‍എ പരിശോധനയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ഇന്നലെ മൂന്നു മണിയോടെ മാറനല്ലൂര്‍ ശ്മാശനത്തില്‍ സംസ്കരിച്ചു.
ഡിഎന്‍എ പരിശോധനയിൽ മൃതദേഹം ബിനുവിന്റേതുത ന്നെയെന്നു സ്ഥിരീകരിച്ചതോ ടെയാണ് പോലീസ് മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭാര്യ വൈഷ്ണ ജോലി ചെയ്യുന്ന ഓഫീസിലെത്തി ബിനു തീയിട്ടത്. തീപിടിത്തത്തില്‍ ഇരുവരും വെന്തു മരിക്കുകയായിരുന്നു.
കത്തിക്കരിഞ്ഞതിനാല്‍ മരിച്ച രണ്ടാമത്തെ ആളെക്കുറിച്ച് ആദ്യം സംശയമുണ്ടായി. പിന്നീട് സിസിടിവി ദൃശ്യങ്ങളടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് കൈല്ലപ്പെട്ട വൈഷ്ണയുടെ രണ്ടാം ഭര്‍ത്താവ് ബിനുവാണ് മരിച്ച രണ്ടാമത്തെ ആളെന്ന് പോലീസ് കണ്ടെത്തിയത്.