ടെ​ക്നോ​പാ​ർ​ക്ക് സ്റ്റാ​ർ​ട്ട​പ്പ്: പ്രോ​ജക്ടിൽ പ​ങ്കാ​ളി​യാ​കാ​ൻ നൊ​ബേ​ൽ ജേ​താ​വ് റി​ച്ചാ​ർ​ഡ് റോ​ബ​ർ​ട്സ്
Saturday, August 24, 2024 6:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ലെ ക​​​രി​​​യ​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റ് സ്റ്റാ​​​ർ​​​ട്ട​​​പ്പാ​​​യ ലൈ​​​ഫോ​​​ള​​​ജി​​​യു​​​ടെ ഭാ​​​വി പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യു​​​ടെ​​​യും വി​​​ദ്യാ​​​ഭ്യാ​​​സ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ​​​യും ച​​​ട്ട​​​ക്കൂ​​​ട് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​ൽ ബ്രി​​​ട്ടീ​​​ഷ് നൊ​​​ബേ​​​ൽ ജേ​​​താ​​​വ് സ​​​ർ റി​​​ച്ചാ​​​ർ​​​ഡ് ജെ. ​​​റോ​​​ബ​​​ർ​​​ട്സ് ഭാ​​​ഗ​​​മാ​​​കും. ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ ഒ​​​രു സ്റ്റാ​​​ർ​​​ട്ട​​​പ്പി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ൽ ഒ​​​രു നൊ​​​ബേ​​​ൽ ജേ​​​താ​​​വ് പ​​​ങ്കാ​​​ളി​​​യാ​​​കു​​​ന്ന​​​ത്.

ശാ​​​സ്ത്രീ​​​യ​​​വും സ​​​മ​​​ഗ്ര​​​വു​​​മാ​​​യ തൊ​​​ഴി​​​ൽ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കാ​​​നു​​​ള്ള ലൈ​​​ഫോ​​​ള​​​ജി​​​യു​​​ടെ ദൗ​​​ത്യം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​യി​​​രി​​​ക്കും ഈ ​​​സ​​​ഹ​​​ക​​​ര​​​ണം. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് ലൈ​​​ഫോ​​​ള​​​ജി ചീ​​​ഫ് ഇ​​​ന്നോ​​​വേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ രാ​​​ഹു​​​ൽ ഈ​​​ശ്വ​​​റും റി​​​ച്ചാ​​​ർ​​​ഡ് റോ​​​ബ​​​ർ​​​ട്സും ധാ​​​ര​​​ണാ​​​പ​​​ത്രം കൈ​​​മാ​​​റി.


നാ​​​സ​​​യി​​​ലെ മു​​​തി​​​ർ​​​ന്ന ബ​​​ഹി​​​രാ​​​കാ​​​ശ ശാ​​​സ്ത്ര​​​ജ്ഞ​​​നാ​​​യ ഡോ. ​​​ജെ​​​ന്നി​​​ഫ​​​ർ വൈ​​​സ് മെ​​​ൻ, ഐ​​​ക്യ​​​രാ​​​ഷ്‌ട്രസ​​​ഭ​​​യി​​​ലെ ന​​​യ​​​ത​​​ന്ത്ര വി​​​ദ​​​ഗ്ധ​​​ർ, ഫി​​​ൻ​​​ല​​​ൻ​​​ഡ് വി​​​ദ്യാ​​​ഭ്യാ​​​സ​​​രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​ർ തു​​​ട​​​ങ്ങി വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പ്ര​​​ഗ​​​ത്ഭ​​​ർ ലൈ​​​ഫോ​​​ളോ​​​ജി​​​യു​​​ടെ ഈ ​​​ഉ​​​ദ്യ​​​മ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ണ്.