താ​ലി​മാ​ല​യും വ​ള​യും മോ​ഷ​ണം പോ​യ​താ​യി പ​രാ​തി
Friday, August 23, 2024 7:32 AM IST
വെ​ഞ്ഞാ​റ​മൂ​ട് : വീ​ട്ട​മ്മ​യു​ടെ താ​ലി മാ​ല​യും വ​ള​യും മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. ആ​ലി​യാ​ട് ഋ​തു​വി​ൽ സു​ജി​ത്തി​ന്‍റെ ഭാ​ര്യ അ​ഞ്ജ​ലി ച​ന്ദ്ര​ന്‍റെ മൂ​ന്ന​ര പ​വ​ന്‍റെ താ​ലി​മാ​ല​യും ഒ​രു പ​വ​ൻ വ​രു​ന്ന വ​ള​യു​മാ​ണ് മോ​ഷ​ണം പോ​യ​താ​യി വെ​ഞ്ഞാ​റ​മൂ​ട് പോലി​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. വ്യാ​ഴാ​ഴ്ച മൂ​ന്ന​ര​യ്ക്കാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ ഉ​റ​ങ്ങി കി​ട​ന്നി​രു​ന്ന അ​ഞ്ജ​ലി​യു​ടെ ക​ഴു​ത്തി​ൽ നി​ന്ന് മോ​ഷ്ടാ​വ് മാ​ല ക​വ​രു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ ഉ​ണ​ർ​ന്ന അ​ഞ്ജ​ലി നി​ല​വി​ളി​ച്ച​തി​നെ തു​ട​ർ​ന്ന് മോ​ഷ്ടാ​വ് പു​റ​കുവ​ശ​ത്തെ വാ​തി​ൽ​വ​ഴി ര​ക്ഷ​പെ​ട്ടു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വ​ള​യും പേ​ഴ്സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​വും ന​ഷ്ട​മാ​യ​താ​യി ക​ണ്ട​ത്.


മി​ലി​ട്ട​റി ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​ജി​ത് നാ​ട്ടി​ൽ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ അ​ഞ്ജ​ലി​യു​ടെ അ​ച്ഛ​നും മ​ക​ളും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

വെ​ഞ്ഞാ​റ​മൂ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​നു​പ കൃ​ഷ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘ​വും, ഫോ​റ​ൻ​സി​ക്, ഡോ​ഗ് സ്ക്വാ​ഡും വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.