21 കി​ലോ ക​ഞ്ചാ​വു​മാ​യി പോ​ക്സോ കേ​സ് പ്ര​തി പി​ടി​യി​ൽ
Friday, August 23, 2024 7:32 AM IST
നേ​മം: ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി നെ​യ്യാ​റ്റി​ൻ​ക​ര എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​ഴ​ര ല​ക്ഷം ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 21 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി. പ്രാ​വ​ച്ച​മ്പ​ലം ജം​ഗ്ഷ​നു സ​മീ​പം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പോ​ക്സോ കേ​സു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ വെ​ള്ളാ​യ​ണി സ്വ​ദേ​ശി ഷി​ജാം (44) പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ ഓ​ടി​ച്ചു വ​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്‌​ട​ർ ജെ.​എ​സ്.​പ്ര​ശാ​ന്ത്, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്‌​ട​ർ എ​ൻ. മ​ണി​വ​ർ​ണ​ൻ,


അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ്) ജി. ​സു​നി​ൽ​രാ​ജ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നീ​ഷ് , ലാ​ൽ​കൃ​ഷ്‌​ണ , ബി.​പ്ര​സ​ന്ന​ൻ, എ​സ്.​സൂ​ര​ജ്, മ​നു​ലാ​ൽ, ശ​ര​ൺ​കു​മാ​ർ, മു​ഹ​മ്മ​ദ് അ​നീ​സ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​ശാ​ലി​നി, എ​സ്.​ശ്രീ​ജ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.