കെപിസിസി ഭവന പദ്ധതി : വീടിന്റെ താക്കോൽ കൈമാറി
1453003
Friday, September 13, 2024 5:21 AM IST
ചവറ: കെപിസിസി ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചു നൽകുന്ന 1101 മത്തെ വീടിന്റെ താക്കോൽ ദാനം വടക്കും തലയിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ നിർവഹിച്ചു.
ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ മുഖ്യ പ്രഭാഷണം നടത്തി.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഷാ സുനീഷ് അധ്യക്ഷയായി. ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ, യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, കെ. സുരേഷ് ബാബു, പി. ജർമ്മിയാസ്,
ആർ. രാജശേഖരൻ, എൽ.കെ. ശ്രീദേവി, അരുൺരാജ്, സന്തോഷ് തുപ്പാശേരി, കോലത്ത് വേണുഗോപാൽ, ചക്കനാൽ സനൽകുമാർ, വിഷ്ണു വിജയൻ, ഇ. യൂസഫ് കുഞ്ഞ്, മാമൂലയിൽ സേതു കുട്ടൻ, പൊന്മന നിശാന്ത്, പ്രഭ അനിൽ, ഷംല നൗഷാദ് എന്നിവർ പ്രസംഗിച്ചു.
വടക്കുംതല നടേശേരി തോപ്പിൽ മോഹനൻ പ്രസന്ന ദമ്പതികൾക്കാണ് വീട് നിർമ്മിച്ചു നൽകിയത്.