മു​ത്ത​ശീ മു​ത്ത​ശന്മാ​ർ​ക്ക് ആ​ദ​ര​വ്
Friday, August 23, 2024 7:32 AM IST
തി​രു​വ​ന​ന്ത​പു​രം: ക്രൈ​സ്റ്റ് ന​ഗ​ർ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ ഗ്രാ​ന്‍റ് പേ​രെ​ന്‍റ്സ് ഡേ​യു​ടെ ഉ​ദ്ഘാ​ട​നം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ന​ട​ൻ പൂ​ജ​പ്പു​ര രാ​ധാ​കൃ​ഷ്ണ​ൻ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ട്ടി​ക​ളി​ൽ ജീ​വി​ത​മൂ​ല്യ​ങ്ങ​ൾ വ​ള​ർ​ത്തി അ​വ​രെ ഉ​ന്ന​തി​യി​ലെ​ത്തി​ക്കാ​ൻ മു​തി​ർ​ന്ന​വ​ർ വ​ഹി​ക്കു​ന്ന പ​ങ്കി​നെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം പ്ര​സം​ഗി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​പോ​ൾ മ​ങ്ങാ​ട് സി​എം​ഐ അ​ധ്യ​ക്ഷ​പ്ര​സം​ഗം നി​ർ​വ​ഹി​ക്കു​ന്ന​തി​നോ​ടൊ​പ്പം വി​ശി​ഷ്ട അ​തി​ഥി​യെ പൊ​ന്നാ​ട​യ​ണി​യി​ക്കു​ക​യും ചെ​യ്തു.


സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സേ​വ്യ​ർ അ​ന്പാ​ട്ട് സി​എം​ഐ മു​ത്ത​ശ​ന്മാ​രെ​യും മു​ത്ത​ശി​മാ​രെ​യും പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​റോ​ബി​ൻ പ​തി​നാ​റി​ൽ​ച്ചി​റ സി​എം​ഐ ച​ട​ങ്ങി​നു ആ​ശം​സ അ​ർ​പ്പി​ച്ചു.