വെ​ള്ളാ​യ​ണി പാ​ലം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കും: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
Friday, August 23, 2024 7:32 AM IST
നേ​മം : വെ​ള്ളാ​യ​ണി പാ​ലം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. കേ​ര​ള​ത്തി​ലെ ശു​ദ്ധ​ജ​ല ത​ടാ​ക​ങ്ങ​ളി​ലൊ​ന്നാ​യ വെ​ള്ളാ​യ​ണി കാ​യ​ല്‍ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് മു​ത​ല്‍​കൂ​ട്ടാ​കു​മെ​ന്നും വി​ക​സ​ന കാ​ര്യ​ത്തി​ല്‍ ഭ​ര​ണ​പ​ക്ഷ​മോ പ്ര​തി​പ​ക്ഷ​മോ എ​ന്ന വ‍്യ​ത്യാ​സം സ​ര്‍​ക്കാ​രി​നി​ല്ലെ​ന്നും റി​യാ​സ്.​

വെ​ള്ളാ​യ​ണി പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വെ​ള്ളാ​യ​ണി -ശാ​ന്തി​വി​ള റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 25 രൂ​പ അ​നു​വ​ദി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു. ലോ​ക ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ കോ​വ​ളം മ​ണ്ഡ​ല​ത്തി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. എം.​വി​ന്‍​സ​ന്‍റ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി.


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​സു​രേ​ഷ്‌​കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​കെ. പ്രീ​ജ, ക​ല്ലി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സോ​മ​ശേ​ഖ​ര​ന്‍ നാ​യ​ര്‍, വെ​ങ്ങാ​നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ര്‍. ഭ​ഗ​ത് റൂ​ഫ​സ്, കെ.​വ​സു​ന്ധ​ര​ന്‍, ആ​ര്‍.​ജ​യ​ല​ക്ഷ്മി, വി​ജ​യ​കു​മാ​രി, കോ​ളി​യൂ​ര്‍ ദി​വാ​ക​ര​ന്‍ നാ​യ​ര്‍, തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.