തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ഗോ​ള വാ​ഹ​ന​വി​പ​ണി​യു​ടെ സാ​ങ്കേ​തി​ക ഹ​ബ്ബാ​ക്കി മാ​റ്റും: മ​ന്ത്രി പി .​രാ​ജീ​വ്
Friday, August 23, 2024 7:32 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ പ​തി​റ്റാ​ണ്ടി​നി​ട​യി​ല്‍ വ്യ​ാവ​സാ​യ​ രം​ഗ​ത്തു​ള്‍​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വ​ലി​യ വ​ള​ര്‍​ച്ച കൈ​വ​രി​ക്കാ​ന്‍ കേ​ര​ള​ത്തി​നു ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ടു​ത്ത​ഘ​ട്ട​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ഗോ​ള​വാ​ഹ​ന​വി​പ​ണി​യു​ടെ സാ​ങ്കേ​തി​ക ഹ​ബ്ബാ​ക്കി മാ​റ്റാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പി. ​രാ​ജീ​വ്.

ടെ​ക്‌​നോ​പാ​ര്‍​ക്കി​ല്‍ പു​തു​താ​യി തു​റ​ന്ന വാ​ഹ​ന​സോ​ഫ്റ്റുവെ​യ​ര്‍ നി​ര്‍​മാ​താ​ക്ക​ളാ​യ ആ​ക്‌​സി​യ ടെ​ക്‌​നോ​ള​ജീ​സി​ന്‍റെ ആ​സ്ഥാ​ന കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. ച​ട​ങ്ങി​ല്‍ നി​ര്‍​മി​ത​ബു​ദ്ധി​യു​ടെ പ്രാ​യോ​ഗി​ക​രൂ​പ​മാ​യ ലീ​ല​യു​ടെ ലോ​ഞ്ചും പി. ​രാ​ജീ​വ് നി​ര്‍​വ​ഹി​ച്ചു.


എം​എ​ല്‍​എ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​മ്പ​നി​യു​ടെ സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ ജി​ജി​മോ​ന്‍ ച​ന്ദ്ര​ന്‍, വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ്, ആ​ക്‌​സി​യ ടെ​ക്‌​നോ​ള​ജീ​സ് ന​യ​ത​ന്ത്ര ഉ​പ​ദേ​ഷ്ടാ​വ് സ്റ്റെ​ഫാ​ന്‍ ജു​റാ​ഷെ​ക്, ബി​എം​ഡ​ബ്‌​ള്യു ഗ്രൂ​പ്പ് പ്ര​തി​നി​ധി ക്രി​സ്റ്റി​ന ഹെ​യ്ന്‍, ജ​ര്‍​മ​ന്‍ ഫെ​റേ​യ്‌​റ എ​ന്ന തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.