വിദ്യാർഥികൾക്ക് പുത്തൻ സാങ്കേതിക വിദ്യയിൽ ഊന്നിയ വിദ്യാഭ്യാസം നൽകണം: സ്പീക്കർ
Friday, August 23, 2024 7:20 AM IST
തി​രു​വ​ന​ന്ത​പു​രം: മാ​ർ​ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ​യു​ടെ പേ​രി​ൽ മു​ക്കോ​ല​യ്ക്ക​ൽ സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ കാ​ന്പ​സി​ൽ നി​ർ​മി​ച്ച ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ നി​ർ​വ​ഹി​ച്ചു. പു​ത്ത​ൻ സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ ഉൗ​ന്നി​യ വി​ദ്യാ​ഭ്യാ​സം ന​ൽ​കി പു​തു​ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്ക​ണ​മെ​ന്നു സ്പീ​ക്ക​ർ പ​റ​ഞ്ഞു.

മെ​രി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ക്യാ​ഷ് അ​വാ​ർ​ഡു​ക​ളും ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത വി​ത​ര​ണം ചെ​യ്തു. മാ​ർ​ത്തോ​മ സ​ഭ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ഭ​ദ്ര​സ​നാ​ധി​പ​ൻ ഡോ. ​ഐ​സ​ക്ക് മാ​ർ ഫീ​ല​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​റി​യാ​ൻ വ​ർ​ഗീ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മാ​ത്യു ജോ​ർ​ജ് സ്വാ​ഗ​ത​വും ജോ​ണ്‍ സി. ​ചെ​റി​യാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.