ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി​യു​ടെ തി​രു​മു​റ്റ​ത്ത് മ​റ​യൂ​ര്‍ ച​ന്ദ​നമ​ര​ങ്ങ​ൾ തണൽവിരിക്കും
Friday, August 23, 2024 7:20 AM IST
തി​രു​വ​ന​ന്ത​പു​രം: ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‍റെ തി​രു​മു​റ്റ​ത്ത് മ​റ​യൂ​ര്‍ ച​ന്ദ​ന തൈ​ക​ള്‍ വ​ച്ചു പി​ടി​പ്പി​ച്ചു. കി​ഴ​ക്കും തെ​ക്കും തി​രു​മു​റ്റ​ങ്ങ​ളി​ലാ​യി പ​ത്തു ച​ന്ദ​ന​തൈ​ക​ളാ​ണ് വ​ച്ചു​പി​ടി​പ്പി​ച്ച​ത്.

ക്ഷേ​ത്ര​ത്തി​ൽ ന​ടാ​നു​ള്ള മേ​ൽ​ത്ത​രം ച​ന്ദ​ന​ത്തൈ​ക​ൾ മ​റ​യൂ​ർ ഡി​വി​ഷ​നി​ൽ നി​ന്ന് ഡി​എ​ഫ്ഒ എം.​ജി. വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ചു. ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേ​ന​ട​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ഡീ​ഷ​ണ​ൽ പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് വി​ജി​ല​ൻ​സ് എ​ൽ. ച​ന്ദ്ര​ശേ​ഖ​ർ ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി​യം​ഗം കൂ​ടി​യാ​യ ആ​ദിത്യ വ​ർ​മ​യ്ക്കു ച​ന്ദ​ന​ത്തൈ​ക​ൾ കൈ​മാ​റി.


ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് പി.​പി. പ്ര​മോ​ദ്, ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി​യം​ഗം തു​ള​സി​ഭാ​സ്ക​ർ, ക്ഷേ​ത്രം എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ബി. ​മ​ഹേ​ഷ്, ക്ഷേ​ത്രം മാ​നേ​ജ​ർ ബി. ​ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.