സം​സ്ഥാ​ന​ത്ത് ജീ​വ​ന​ക്കാ​ര്‍​ക്ക് തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യം: കൊ​ടി​ക്കു​ന്നി​ല്‍
Friday, August 23, 2024 7:20 AM IST
തി​രു​വ​ന​ന്ത​പു​രം: പ​തി​റ്റാ​ണ്ടു​ക​ളാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യ​മാ​ണ് കേ​ര​ള​ത്തി​ലു​ള്ള​തെ​ന്നു കെ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഓ​ട്ടോ​മൊ​ബൈ​ല്‍ വ​ര്‍​ക്ക്‌​ഷോ​പ്‌​സ് കേ​ര​ള സം​സ്ഥാ​ന ക​മ്മ​ിറ്റി​യു​ടെ നേ​തൃ​തൃ​ത്തി​ല്‍ സെ​ക്ര​ട്ടേറിയറ്റി​നുമു​ന്നി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ് തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​രം​ഭ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്യു​ന്ന സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് അ​തി​നുനേ​രെ വി​പ​രീ​ത​മാ​യാ​ണ്. ഇ​തി​നു മാ​റ്റം വ​ര​ണം. തി​ക​ച്ചും ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഓ​ട്ടോ​മൊ​ബൈ​ല്‍ വ​ര്‍​ക്ക്‌​ഷോ​പ്‌​സ് മു​ന്നോ​ട്ടു വ​യ്ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


മ​ലി​നീ​ക​ര​ണ നി​യ​മ​ങ്ങ​ള്‍ ഭേ​ദ​ഗ​തി ചെ​യ്യു​ക, ചെ​റു​കി​ട ഇ​ട​ത്ത​രം വ​ര്‍​ക്ക്‌​ഷോ​പ്പു​ക​ളെ മ​ലി​നീ​ക​ര​ണ നി​യ​മ പ​രി​ധി​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കു​ക, മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ല്‍ ഓ​ട്ടോ​മൊ​ബൈ​ല്‍ വ​ര്‍​ക്ക്‌​ഷോ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ പ​ദ്ധ​തി ല​യി​പ്പി​ക്കു​ന്ന​തു വേ​ഗ​ത്തി​ലാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് ധ​ര്‍​ണ ന​ട​ത്തി​യ​ത്.

അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഓ​ട്ടോ​മൊ​ബൈ​ല്‍ വ​ര്‍​ക്ക്‌​ഷോ​പ്‌​സ് സം​സ്ഥാ​ന പ്ര​സി​ഡന്‍റ് കെ.​ജി. ഗോ​പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് മീ​രാ​ണ്ണ​ന്‍, സെ​ക്ര​ട്ട​റി ഗോ​പ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ന​സീ​ര്‍ ക​ള്ളി​ക്കാ​ട്, ട്ര​ഷ​റ​ര്‍ സു​ധീ​ര്‍ മേ​നോ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.