സ്‌​കൂ​ള്‍ ഒ​ളി​മ്പി​ക്‌​സ് സംഘടിപ്പിച്ചു
Thursday, August 22, 2024 6:53 AM IST
വെ​ള്ള​റ​ട: ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ജ​നാ​ർദ​ന​പു​രം ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ളി​ൽ സ്‌​കൂ​ള്‍ ഒ​ളി​മ്പി​ക്‌​സ് സംഘടിപ്പിച്ചു. മ​ണ്ഡ​പ​ത്തി​ന്‍ ക​ട​വ് ജം​ഗ്ഷ​നി​ല്‍നി​ന്നും ആ​ര്യ​ന്‍കോ​ട് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഗോ​വി​ന്ദ് പ​ക​ര്‍​ന്നു ന​ല്‍​കി​യ ദീ​പ​ശി​ഖ സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ എം.എ​സ്. ആ​ദ​ര്‍​ശ് കു​മാ​റും എ​ന്‍സിസി-എ​സ്പിസി സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ് റെ​ഡ്‌​ക്രോ​സ് തു​ട​ങ്ങി​യ വാ​ള​ണ്ടി​യ​ര്‍​മാ​രും ഏ​റ്റുവാ​ങ്ങി.

ദീ​പ​ശി​ഖ സ്‌​കൂ​ളി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന​പ്പോ​ള്‍ സ്‌​കൂ​ള്‍ ര​ക്ഷാ​ധി​കാ​രി അ​ഡ്വ. ജെ. വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​ര്‍ ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങി ഗ്രൗ​ണ്ടി​ല്‍ ക്ര​മീ​ക​രി​ച്ചി​രു​ന്ന ദീ​പ​ശി​ഖാ പീ​ഠ​ത്തി​ല്‍ ദീ​പം തെ​ളി​ച്ച​തോ​ടെ സ്‌​കൂ​ള്‍ ഒ​ളി​മ്പി​ക്‌​സ് മാ​മാ​ങ്ക​ത്തി​ന് കൊ​ടി​യേ​റി.


മാ​നേ​ജ​ര്‍ അ​ഡ്വ. എ​സ്. ശ്രീ​കു​മാ​രി​യ​മ്മ പി​ടിഎ ​പ്ര​സി​ഡന്‍റ് ഷാ​ജു ജേ​ക്ക​ബ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​സ്.എ​സ്. അ​ഖി​നേ​ത്, ക​ണ്‍​വീ​ന​ര്‍ എ​സ്. അ​ജി ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.