വ​യ​നാ​ടി​ന് കു​ള​പ്പ​ട ഗ​വ. എ​ൽ​പി സ്കൂ​ളി​ന്‍റെ സ​ഹാ​യ​ഹ​സ്തം
Thursday, August 22, 2024 6:53 AM IST
നെ​ടു​മ​ങ്ങാ​ട്: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​നി​ര​യാ​യ വ​യ​നാ​ടി​ന് കു​ള​പ്പ​ട ഗ​വ. എ​ൽ​പി സ്കൂ​ളി​ന്‍റെ സ​ഹാ​യ​ഹ​സ്തം. "ഞ​ങ്ങ​ളൊ​പ്പം പ്രി​യ​നാ​ടേ' എ​ന്ന പ​രി​പാ​ടി​യി​ലൂ​ടെ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥിക​ൾ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ, നാ​ട്ടി​ലെ കു​ടും​ബ​ശ്രീ- തൊ​ഴി​ലു​റ​പ്പു പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഒ​ത്തു​ചേ​ർ​ന്ന് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ, പ​ഠ​ന​സാ​മ​ഗ്രി​ക​ൾ എ​ന്നി​വ സ​മാ​ഹ​രി​ച്ചു.

വി​ദ്യാ​ല​യം കേ​ന്ദ്രീ​ക​രി​ച്ച് സ​മാ​ഹ​രി​ച്ച സാ​ധ​ന​ങ്ങ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക എം.​ടി.​ രാ​ജ​ല​ക്ഷ്മി ഉ​ഴ​മ​ല​യ്ക്ക​ൽ പഞ്ചാ​യ​ത്ത് ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഒ.​എ​സ്.​ ല​ത​യ്ക്ക് കൈ​മാ​റി.


ച​ട​ങ്ങി​ൽ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​ൻ. ശ്രീ​കു​മാ​രി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ർ.​ രാ​ഗി​ണി, എ​സ്എം​സി ചെ​യ​ർ​മാ​ൻ കെ.​സി.​ബൈ​ജു, എ​സ്എംസി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ര​മ്യ ഷ​ൺ​മു​ഖ​ൻ, എം​പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സൗ​മ്യ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.