ശാ​സ്ത്ര​മേ​ള ശ്ര​ദ്ധേ​യ​മാ​യി
Thursday, August 22, 2024 6:53 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: വി​ന്‍​ഡ് മി​ല്‍ മു​ത​ല്‍ എ​മ​ര്‍​ജ​ന്‍​സി ലാ​ന്പ് വ​രെ​യും അ​ഗ്നി​പ​ര്‍​വ​തം മു​ത​ല്‍ സോ​ളാ​ര്‍ സം​വി​ധാ​നം വ​രെ​യും അ​ണിനി​ര​ന്ന ഓ​ല​ത്താ​ന്നി വി​ക്ട​റി വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ ശാ​സ്ത്ര​മേ​ള ശ്ര​ദ്ധേ​യ​മാ​യി. വി​വി​ധ വ​ര്‍​ക്കിം​ഗ്, സ്റ്റി​ല്‍ മോ​ഡ​ലു​ക​ളും ചാ​ര്‍​ട്ടു​ക​ളും പാ​റ്റേ​ണു​ക​ളും വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു.

ശാ​സ്ത്രാ​ഭി​രു​ചി​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​തീ​വ​താ​ത്പ​ര്യ​ത്തോ​ടെ ത​യാ​റാ​ക്കി​യ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ മേ​ള​യ്ക്ക് മാ​റ്റുകൂ​ട്ടി. ശാ​സ്ത്ര​മേ​ള ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ രാ​ജ​മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൗ​ണ്‍​സി​ല​ര്‍ എ.​എ​സ്. ഐ​ശ്വ​ര്യ, സ്കൂ​ള്‍ മാ​നേ​ജ​ര്‍, പ്രി​ന്‍​സി​പ്പാ​ള്‍, പി​ടി​എ ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.