പൈ​പ്പ് പൊ​ട്ടി​യൊ​ഴു​കു​ന്നു; കു​റ​വ​ന്‍​കോ​ണ​ത്തും റോ​ഡ് ത​ക​ര്‍​ന്നു
Thursday, August 22, 2024 6:53 AM IST
പേ​രൂ​ര്‍​ക്ക​ട: പൈ​പ്പ് പൊ​ട്ടി​യൊ​ഴു​കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ കു​റ​വ​ന്‍​കോ​ണം മാ​ര്‍​ക്ക​റ്റ് ജം​ഗ് ഷ​നി​ലും റോ​ഡ് ത​ക​ര്‍​ന്നു. ഒ​രാ​ഴ്ച​മു​മ്പാ​ണ് ഇ​വി​ടെ പൈ​പ്പ് പൊ​ട്ടി​യ​ത്. ടാ​റി​ന്‍റെ ഒ​രു ഭാ​ഗം ഇ​ള​കി ആ ​ഭാ​ഗ​ത്തു​കൂ​ടി​യാ​ണു വെ​ള്ളം ശ​ക്തി​യാ​യി പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​ത്.

ശു​ദ്ധ​ജ​ലം സ​മീ​പ​ത്തെ ഓ​ട​യി​ലൂ​ടെ ഒ​ഴു​കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ക​വ​ടി​യാ​ര്‍ വാ​ട്ട​ര്‍​അ​ഥോ​റി​റ്റി സെ​ക്്ഷ​ന്‍ പ​രി​ധി​യി​ലു​ള്ള സ്ഥ​ല​മാ​ണ് ഇ​വി​ടം. കു​റ​വ​ന്‍​കോ​ണം, അ​മ്പ​ല​മു​ക്ക്, പ​രു​ത്തി​പ്പാ​റ, മു​ട്ട​ട, കു​ട​പ്പ​ന​ക്കു​ന്ന് തു​ട​ങ്ങി​യ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ള്‍ പൈ​പ്പ് പൊ​ട്ട​ല്‍ വ്യാ​പ​ക​മാ​യി​രി​ക്കു​ന്ന​ത്.


മു​ട്ട​ട ജം​ഗ്ഷ​നി​ല്‍ പൈ​പ്പി​ന്‍റെ പ​ണി ആ​രം​ഭി​ച്ച​തോ​ടെ ഇ​വി​ടെ ഗ​താ​ഗ​തം ഏ​താ​ണ് പൂ​ര്‍​ണ​മാ​യും നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണ്. വീ​ടു​ക​ളി​ലേ​ക്ക് ശു​ദ്ധ​ജ​ല​മെ​ത്തി​ക്കു​ന്ന പി​വി​സി ലൈ​നി​ലാ​ണ് കു​റ​വ​ന്‍​കോ​ണം ഭാ​ഗ​ത്തെ ചോ​ര്‍​ച്ച​യെ​ന്നാ​ണ് സൂ​ച​ന. ഇ​വി​ടെ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് റോ​ഡ് കു​ഴി​ച്ചു​ള്ള പ​ണി വേ​ണ്ടി​വ​രും.

100 മീ​റ്റ​ര്‍ മാ​ത്രം മാ​റി​സ്ഥി​തി​ചെ​യ്യു​ന്ന ജം​ഗ്ഷ​നി​ല്‍ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കു​മെ​ന്ന​തി​നാ​ലാ​ണ് പ​ണി നീ​ണ്ടു​പോ​കു​ന്ന​ത്. ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​നു ലി​റ്റ​ര്‍ ജ​ല​മാ​ണ് ടാ​റി​നു മു​ക​ളി​ലൂ​ടെ പാ​ഴാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.