നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ എ​ക്സൈ​സ് ഓ​ണം സ്പെ​ഷ​ല്‍ ഡ്രൈ​വ് തുടങ്ങി
Thursday, August 22, 2024 6:53 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്കി​ല്‍ എ​ക്സൈ​സ് ഓ​ണം സ്പെ​ഷ​ല്‍ ഡ്രൈ​വ് ആ​രം​ഭി​ച്ചു. ഓ​ണം സീ​സ​ണി​നോ​ട​നു​ബ​ന്ധി​ച്ച് വ്യാ​ജ​മ​ദ്യ​ത്തി​ന്‍റെ ഉ​ത്പാ​ദ​ന​വും വി​പ​ണ​ന​വും ഉ​പ​യോ​ഗ​വും ത​ട​യു​ക എ​ന്ന​തും അ​യ​ല്‍​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ക​ട​ത്ത് എ​ന്ന​തു​മൊ​ക്കെ സ്പെ​ഷ​ല്‍ ഡ്രൈ​വ് ല​ക്ഷ്യ​മി​ടു​ന്നുണ്ട്.

നെ​യ്യാ​റ്റി​ന്‍​ക​ര എ​ക്സൈ​സ് സ​ര്‍​ക്കി​ളി​ന്‍റെ കീ​ഴി​ലു​ള്ള നെ​യ്യാ​റ്റി​ന്‍​ക​ര, അ​മ​ര​വി​ള, കാ​ട്ടാ​ക്ക​ട, തി​രു​പു​റം എ​ന്നീ റേ​ഞ്ചു​ക​ളും ഓ​ണം സ്പെ​ഷ​ല്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്തു​ന്നു​ണ്ട്. ത​മി​ഴ്നാ​ടി​നോ​ടു ചേ​ര്‍​ന്ന സം​സ്ഥാ​ന അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല​ട​ക്കം പ​ട്രോ​ളിം​ഗ് കാ​ര്യ​ക്ഷ​മ​മാ​ക്കി.

എ​ക്സൈ​സ് സ​ര്‍​ക്കി​ളി​ന്‍റെ പ​രി​ധി​യി​ല്‍ 15 ചെ​ക്പോ​സ്റ്റു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. അ​ക്കൂ​ട്ട​ത്തി​ല്‍ അ​മ​ര​വി​ള, ആ​റ്റു​പു​റം, ക​ള്ളി​ക്കാ​ട്, മ​ണ്ഡ​പ​ത്തി​ന്‍​ക​ട​വ് എ​ന്നി​വ മെ​യി​ന്‍ ചെ​ക്പോ​സ്റ്റു​ക​ളാ​ണ്. ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള പാ​ത​യി​ലാ​ണ് അ​മ​ര​വി​ള എ​ക്സൈ​സ് ചെ​ക്പോ​സ്റ്റ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ ഈ ​ചെ​ക്പോ​സ്റ്റ് വ​ഴി ക​ട​ന്നു​പോ​കു​ന്നു​ണ്ട്. പി​രാ​യും​മൂ​ട്, പെ​രു​ങ്ക​ട​വി​ള, അ​റ​ക്കു​ന്ന് ക​ട​വ്, പെ​രു​ന്പ​ഴു​തൂ​ര്‍, അ​രു​വി​ക്ക​ര, മാ​വി​ള​ക്ക​ട​വ്, മൂ​ന്നാ​റ്റു​മു​ക്ക്, നെ​യ്യാ​ര്‍​ഡാം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര എ​ക്സൈ​സ് സി​ഐ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ലു​ള്ള മ​റ്റു ചെ​ക്പോ​സ്റ്റു​ക​ള്‍.


ക​ര​മ​ന-ക​ളി​യി​ക്കാ​വി​ള പാ​ത​യി​ലെ അ​മ​ര​വി​ള ചെ​ക് പോ ​സ്റ്റി​ലൂ​ടെ അ​ന​ധി​കൃ​ത ക​ട​ത്ത് സാ​ഹ​സി​ക​മാ​യ​തി​നാ​ല്‍ മ​റ്റു ചെ​ക്പോ​സ്റ്റു​ക​ള്‍ ക​ബ​ളി​പ്പി​ച്ച് ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​ക്കു​ക​യാ​ണ് പ​തി​വെ​ന്ന ആ​ക്ഷേ​പം നേ​ര​ത്തെ​യു​ണ്ട്. അ​തേ​സ​മ​യം, മെ​യി​ന്‍ ചെ​ക്പോ​സ്റ്റു​ക​ളി​ലേ​തു പോ​ലെ എ​ല്ലാ​യി​ട​ത്തും പ​രി​ശോ​ധ​ന​യും ജാ​ഗ്ര​ത​യും ഊ​ര്‍​ജിത​മാ​ക്കി​യി​ട്ടു​ള്ള​തി​നാ​ല്‍ അ​ന​ധി​കൃ​ത ക​ട​ത്ത് പ്ര​തി​രോ​ധി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ ന്ന് അ​ധി​കൃ​ത​രും വാ​ദി​ക്കു​ന്നു.