കൊ​ച്ചു​ള്ളൂ​രി​ല്‍ തീ​പി​ടി​ത്തം; തു​ണിമാ​ലി​ന്യ​ം ക​ത്തി ന​ശി​ച്ചു
Thursday, August 22, 2024 6:53 AM IST
മെ​ഡി​ക്ക​ല്‍ കോ​ള​ജ്: കൊ​ച്ചു​ള്ളൂ​രി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ തു​ണി മാ​ലി​ന്യ​ങ്ങ​ള്‍ ക​ത്തി ന​ശി​ച്ചു. കൊ​ച്ചു​ള്ളൂ​ര്‍ ജം​ഗ്ഷ​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന നാ​ലു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലാ​മ​ത്തെ നി​ല​യി​ലാ​യി​രു​ന്നു സം​ഭ​വം. താ​ഴ​ത്തെ ര​ണ്ടു നി​ല​ക​ളി​ലാ​യി അ​പ്‌​ഹോ​ള്‍​സ്റ്റ​റി സ്ഥാ​പ​ന​വും അ​തി​നു മു​ക​ളി​ല​ത്തെ നി​ല​യി​ലാ​യി ഒ​രു ത​യ്യ​ല്‍ ക​ട​യും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.


ഇ​വി​ടെ നി​ന്നു​ള്ള തു​ണി വേ​സ്റ്റു​ക​ളാ​ണ് മു​ക​ളി​ല​ത്തെ നി​ല​യി​ല്‍ കൂ​ട്ടി​യി​ട്ടി​രു​ന്ന​ത്. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​കാം തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് അ​നു​മാ​നം. തീ​പി​ടി​ത്തമു ണ്ടായ കെ​ട്ടി​ട​ത്തി​നു ചെ​റി​യ രീ​തി​യി​ല്‍ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി. ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി അ​ര​മ​ണി​ക്കൂ​ര്‍ പ​രി​ശ്ര​മി​ച്ചാ​ണ് തീ ​കെ​ടു​ത്തി​യ​ത്.