സ​ര​സ്വ​തി ന​ഴ്‌​സിം​ഗ് കോ​​ളജി​ല്‍ ബി​രു​ദ​ദാ​നം
Thursday, August 22, 2024 6:53 AM IST
പാ​റശാ​ല: സ​ര​സ്വ​തി ന​ഴ്‌​സിം​ഗ് കോള​ജി​ലെ 12-ാമത് ബാ​ച്ച് ബിഎസ്‌സി ന​ഴ്‌​സിംഗ് വി​ദ്യാ​ര്‍​ഥിക​ളു​ടെയും 10-ാമത് ബാ​ച്ച് എം​എ​സ്‌സി ന​ഴ്‌​സി​ംഗ് വി​ദ്യാ​ര്‍​ഥിക​ളു​ടെ​യും ബി​രു​ദ​ദാ​ന ച​ട​ങ്ങ് "മെ​റാ​ക്കി-2024' കോളജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ കേ​ര​ള ന​ഴ്‌​സിം​ഗ് കൗ​ണ്‍​സി​ല്‍ ര​ജി​സ്ട്രാ​ര്‍ പ്ര​ഫ. ഡോ. ​പി.എ​സ്. സോ​ന ഉ​ദ്ഘാ​ട​നം ചെയ്തു.

വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ മീ​നു സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ല്‍ എ​ജ്യൂ​ക്കേ​ഷ​ണ​ല്‍ ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​എ​സ്.കെ ​അ​ജ​യ്യ​കു​മാ​ര്‍ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി. ഡോ. ​സോ​ന, കിം​സ് കോ​ളജ് ഓ​ഫ് ന​ഴ്‌​സി​ംഗ് പ്രി​ന്‍​സി​പ്പൽ ഡോ. ​സൂ​സ​ന്‍ ജോ​ര്‍​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥിക​ളെ ആ​ദ​രി​ച്ചു.


വി​ശി​ഷ്ടാ​തി​ഥി​ക​ള്‍ വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് ബി​രു​ദ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ കൈ​മാ​റി. കോളജ് പ്രി​ന്‍​സി​പ്പ​ല്‍ പ്രഫ. ഡോ. ​സി വി ​ക​വി​ത ബി​രു​ദ​ധാ​രി​ക​ള്‍​ക്ക് പ്ര​തി​ജ്ഞ ചൊ​ല്ലിക്കൊ​ടു​ത്തു.

കോ​ളജി​ന്‍റെ ല​യ്‌​സ​ണ്‍ ഓ​ഫീ​സ​ര്‍ അ​യി​ര ശ​ശി, അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ഓ​ഫീ​സ​ര്‍ വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​ര്‍, ത​മി​ഴ്‌​നാ​ട് പ്രോ​ജ​ക്റ്റ് ഓ​ഫീ​സ​ര്‍ എം.​വി. ഗോ​പ​ന്‍, ഹോ​സ്പി​റ്റ​ല്‍ സി ​ഇ.ഒ. ​പ്ര​വീ​ണ്‍, സ​ജു സാം ​കു​രു​വി​ള, മു​ന്‍ പി​ടി​എ ഭാ​ര​വാ​ഹി​ക​ളാ​യ ജ​യ​കൃ​ഷ്ണ​ന്‍, ജ​യ​ന്ത​ന്‍ എ​ന്നി​വ​ര്‍ ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി. കോ​ള​ജ് പ്രഫ. ഡോ. ​ര​മ്യ ന​ന്ദി പ​റ​ഞ്ഞു.