മോ​ഷ​ണക്കേ​സ്: യുവാവ് പി​ടി​യി​ല്‍
Thursday, August 22, 2024 6:37 AM IST
വെ​ള്ള​റ​ട: നി​ര​വ​ധി മോ​ഷ​ണ കേ​സുകളി​ലെ പ്ര​തി പി​ടി​യി​ല്‍. പൂ​വാ​ര്‍ കാ​രും​കു​ളം മേ​ട​വി​ളാ​കാം പു​ര​യി​ടം വീ​ട്ടി​ല്‍ ജി​തി​ന്‍ (24) ആ​ണ് വെ​ള്ള​റ​ട പോ​ലീ​സിന്‍റെ പി​ടി​യി​ലായത്. വെ​ള്ള​റ​ട നി​ല​മാ​മൂ​ട്ടി​ലു ള്ള ഒ​രു ക​ട​യി​ല്‍ ന​ന്നാ​ക്കാ​ന്‍ കൊ​ടു​ത്തി​രു​ന്ന പ​മ്പ് ക​ട​യി​ല്‍ ആ​ളി​ല്ലാ​തി​രു​ന്ന സ​മ​യം പ​ട്ടാ​പ്പ​ക​ല്‍ മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

മൂ​ന്നു പേ​ര്‍ ചേ​ര്‍​ന്നു മോ​ഷ​ണം ന​ട​ത്തി​യശേഷം ഒ​ളി​വി​ല്‍ പോ​കു​ക​യാ​യി​രു​ന്നു. ര​ണ്ട് പേ​ര്‍ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. കാ​ഞ്ഞി​രം​കു​ളം ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഉ​ദ​യ​കു​മാ​ര്‍, വെ​ള്ള​റ​ട ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി. ​പ്ര​സാ​ദ്, സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ റ​സ​ല്‍ രാ​ജ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ പ്ര​ദീ​പ്, പ്ര​ഭു​ല്ലച​ന്ദ്ര​ന്‍, കു​മാ​ര്‍ ഡാ​ന്‍​സാ​ഫ് അം​ഗ​ങ്ങ​ളാ​യ അ​രു​ണ്‍, അ​ജി​ത്, പ്ര​വീ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.