കടലിനെ ഇളക്കിമറിച്ച് കൊടുങ്കാറ്റ്; രണ്ടുപേരെ കാണാതായി
Thursday, August 22, 2024 6:37 AM IST
വി​ഴി​ഞ്ഞം: മ​ത്സ്യ ത്തൊ​ഴി​ലാ​ളി​ക​ളെ പേ​ടി​പ്പെ​ടു​ത്തി ക​ട​ലി​നെ ഇ​ള​ക്കി​മ​റി​ച്ച് കഴിഞ്ഞ ദിവസം അ​ർ​ധ​രാ​ത്രി​യി​ൽ കൊ​ടും​കാ​റ്റ് വീ​ശി. ര​ണ്ടു വ​ള്ള​ങ്ങ​ൾ മ​റി​ഞ്ഞു ര​ണ്ട് പേ​രെ കാ​ണാ​താ​യി. അ​വ​ശ​രാ​യ ര​ണ്ടുപേ​രെ മ​റൈ​ൻ ആം​ബു​ല​ൻ​സ് സാ​ഹ​സിക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി.

രാ​ത്രി ഇ​രു​ട്ടി​ൽ നീ​ന്തി​ത്ത​ള​ർ​ന്ന മൂ​ന്നു പേ​രെ മ​റ്റു വ​ള്ള​ക്കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി . കാ​റ്റി​ൽ കു​ടു​ങ്ങി​യ നി​ര​വ​ധി വ​ള്ള​ക്കാ​ർ ക​ട​ലി​ൽ വി​രി​ച്ചി​രു​ന്ന വ​ല​ക​ൾ മു​റി​ച്ചുവി​ട്ടു തീ​ര​ത്തേ​ക്കു വ​ള്ള​മോ​ടി​ച്ച് ര​ക്ഷ​പ്പെ​ട്ടു. പ​ല വ​ള്ള​ങ്ങ​ളും കൂ​ട്ടി​യി​ടി​യി​ൽനി​ന്നു ര​ക്ഷ​പ്പെ​ട്ട​തും ക​ഷ്ടി​ച്ചാ​യി​രു​ന്നു.

വി​ഴി​ഞ്ഞം സ്വ​ദേ​ശി​യും പൂ​ന്തു​റ​യി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ ക്ലീ​റ്റ​സ് (53), വി​ഴി​ഞ്ഞം സ്വ​ദേ​ശി ഫ്രെ​ഡി (50) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. വി​ഴി​ഞ്ഞം സ്വ​ദേ​ശി​ക​ളാ​യ രാ​ജു, മൈ​ക്കി​ൾ എ​ന്നി​വ​രെ മ​റൈ​ൻ എ​ൻഫോ​ഴ്സ് മെന്‍റ് ര​ക്ഷ​പ്പെ​ടു​ത്തി​യപ്പോ​ൾ പൂ​ന്തു​റ സ്വ​ദേ​ശി​ക​ളാ​യ രാ​ജു ലി​ജു, പൊ​ഴി​യൂ​ർ സ്വ​ദേ​ശി കു​മാ​ർ എ​ന്നി​വ​രെ മ​റ്റു വ​ള്ള​ക്കാ​ർ ര​ക്ഷ പ്പെ​ടു​ത്തി ക​ര​യി​ൽ എ​ത്തി​ച്ചു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്ന​രയോ​ടെ വീ​ശി​യ​ടി​ച്ച കാ​റ്റാ​ണു ക​ട​ലി​നെ ഇ​ള​ക്കി​മ​റി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. വി​ഴി​ഞ്ഞം സ്വ​ദേ​ശി അ​നി​ൽ കു​മാ​റി​ന്‍റെ സി​ന്ധുയാ​ത്രാമാ​താ എ​ന്ന വ​ള്ള​ത്തി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്കു ര​ണ്ടി​നാ​ണു രാ​ജു​വും കു​മാ​റും ലി​ജു​വും ക്ലീ​റ്റ​സു​മട​ങ്ങി​യ സം​ഘം വി​ഴി​ഞ്ഞ​ത്തു നി​ന്ന് വ​ള്ള​മി​റ​ക്കി​യ​ത്.


രാ​ത്രി 12 ന് ​ആ​രം​ഭി​ച്ച കാ​റ്റ് പു​ല​ർ​ച്ചെ​യോ​ടെ കൂ​ടു​ത​ൽ ശ​ക്ത​മാ​വു​ക​യാ​യി​രു​ന്നു. കാ​റ്റി​ലും തി​ര​യ​ടി​യി​ലും ത​ക​ർ​ന്ന വ​ള്ള​ത്തി​ൽനി​ന്നു പി​ടി വി​ട്ടു നീ​ന്തു​ന്ന​തി​നി​ട​യി​ൽ ക്ലീ​റ്റ​സി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. മൂ​ന്നു പേ​രെ മ​റ്റു വ​ള്ള​ക്കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി.

വി​ഴി​ഞ്ഞം സ്വ​ദേ​ശി ലാ​സ​റി​ന്‍റെ ഫാ​ത്തി​മ മാ​താ എ​ന്ന വ​ള്ള​ത്തി​ൽ പോ​യ രാ​ജു, ഫ്രെ​ഡി, മൈ​ക്കി​ൾ എ​ന്നി​വ​ർ ചൊ​വ്വാ​ഴ്ച്ച ഉ​ച്ച​ക്ക് ര​ണ്ടി​നാ​ണ് മീ​ൻ പി​ടി​ക്കാ​ൻ പു​റപ്പെ​ട്ട​ത്. തീ​ര​ത്തുനി​ന്നു പ​ത്തു കി​ലോ​മീ​റ്റ​ർ ഉ​ൾ​ക്ക​ട​ലി​ൽ അ​പ​ക​ട​ത്തി​ൽ പ്പെ​ട്ട വ​ള്ള​ത്തി​ൽ മ​റ്റു ര​ണ്ടുപേ​രും പി​ടി​ച്ചു കി​ട​ന്നെ​ങ്കി​ലും ഫ്ര​ഡി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ‌

ത​ക​ർ​ന്ന വ​ള്ള​ത്തി​ൽ പി​ടി​ച്ച് കി​ട​ന്ന മൈ​ക്കി​ളി​നെ​യും രാ​ജു​വി​നെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യ മ​റൈ​ൻ എ​ൻഫോ​ഴ്സ് മെന്‍റ് ഉ​ച്ച​ക്ക് ര​ണ്ടു മ​ണിയോ​ടെ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ പ​ഴ​യ വാ​ർ​ഫി​ൽ അ​ടു​പ്പി​ച്ചു. അ​വ​ശ​രാ​യ ഇ​രു​വ​രെ​യും ആം​ബു​ല​ൻ​സി​ൽ മെ​ഡി​ക്ക​ൽ കോളജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കാ​ണാ​താ​യ​വ​ർ​ക്കു​ള്ള തെര​ച്ചി​ലി​നാ​യി വി​ഴി​ഞ്ഞ​ത്തെ മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ളെ​യും കൂ​ട്ടി മ​റൈ​ൻ ആം​ബു​ല​ൻ​സി​ൽ ര​ണ്ടാ​മ​തും ക​ട​ലി​ൽ പോ​യ അ​ധി​കൃ​ത​ർ ത​ക​ർ​ന്ന വ​ള്ള​വും വ​ല​യും കെ​ട്ടി​വ​ലി​ച്ച് വി​ഴി​ഞ്ഞ​ത്തു എ​ത്തി​ച്ചു. വൈ​കു​ന്നേ​രം കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ ഹെ​ലി​കോ​പ്റ്റ​റും തെര​ച്ചി​ലി​നെ​ത്തി.